കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണു; എങ്കിലും വന്‍ ദുരന്തം ഒഴിവായി
ഇന്നുരാവിലെ 9.15 ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. എങ്കിലും വന്‍ ദുരന്തമായി മാറിയില്ല.
സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ് ഫോമിന് ഇടയിലുള്ള വൈദ്യുതി ലൈനാണ് പൊട്ടിവീണത്.
ഇതോടെ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലേക്കു പോകുന്ന ട്രെയിനടക്കം നിര്‍ത്തിയിട്ടു.
വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതിനെ തുടര്‍ന്ന് കണ്ണൂരില്‍ എത്തേണ്ട ട്രെയിനുകള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
വൈദ്യുതി ലൈന്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha