മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു
സ്വന്തം മകനെ അക്രമികള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്നതു കണ്ടു തടയാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ പ്ലോട്ട് നമ്ബര്‍ 44 ല്‍ ശാന്ത(62)യാണു മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. മകന് സന്തോഷിനെ മര്‍ദിക്കുന്നതു കണ്ടു ഭര്‍ത്താവ് സോമരാജനോടൊപ്പം തടയാന്‍ ശ്രമിച്ച ശാന്ത കുഴഞ്ഞു വീഴുകയായിരുന്നു. കടയ്ക്കാമണ്‍ സ്വദേശികളായ അനീഷ്, ഷിബു, സോമന് എന്നിവരെ അറസ്റ്റ് ചെയ്തു.
ആക്രമണത്തിനിടെ ശാന്തയ്ക്കു മര്‍ദനമേറ്റതായി ദൃക്സാക്ഷികള്‍ പറയുന്നു. പത്തനാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സന്തോഷിനും പിതാവ് സോമരാജനും മര്‍ദനമേറ്റു. ഇരുവരും പരുക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha