ഇനി ചുമടെടുത്തു തളരില്ല;ചുമടിന്റെ ഭാരം കുറയ്ക്കാൻ നിയമ ഭേദഗതി
ചുമട്ടു തൊഴിലാളികൾക്കു ആശ്വാസമായി ചുമടിന്റെ ഭാരം കുറയ്ക്കാൻ പുതിയ നിയമ ഭേദഗതി. ചുമട്ടു തൊഴിലാളികൾ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോഗ്രാമിന്. ഇത് 55 കിലോഗ്രാമായി കുറയ്ക്കുന്നതിന് കേരളം ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടിൽ ഭേദഗതി കൊണ്ടുവരാനല്ല മന്ത്രിസഭാതീരുമാനം സംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.
സ്ത്രീകളും പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം കുറയ്ക്കാനും ആലോചനയുണ്ട്. പരമാവധി 35 കിലോഗ്രാമായി കുറയ്ക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഈയിടെ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ തൊഴിൽ സമ്മേളനം ചുമടിന്റെ ഭാരം കുറയ്ക്കാനുള്ള ശുപാർശകൾ അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്.
https://www.facebook.com/Malayalivartha