കൊല്ലണമായിരുന്നോ..പൂട്ടിയിടാമായിരുന്നില്ലേ ;വെണ്മണിയിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾ കണ്ണീരോടെ ചോദിക്കുന്നു

വെണ്മണിയിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കൾ കണ്ണീരോടെ ചോദിക്കുന്ന ചോദ്യമാണിത്. ഷാർജയിൽ നിന്നും എല്ലാ ദിവസവും പപ്പയെയും അമ്മയെയും വിളിക്കും.. അവർ കൊല്ലപ്പെട്ട ദിവസവും വിളിച്ചിരുന്നു. പണിക്കു വരേണ്ടെന്ന് പറഞ്ഞിട്ടും പണിക്കു വന്നത് പ്രിയപെട്ടവരുടെ ജീവനെടുക്കാനാണെന്നു കരുതിയില്ല. മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടാണ് അവർ വന്നത്. പള്ളിയിൽ പോകാനിറങ്ങിയ അമ്മയുടെ ആഭരണങ്ങൾ പ്രതികൾ കണ്ടിട്ടുണ്ടാവുമെന്നും മകൾ പറയുന്നു. വയ്യാത്തവരല്ലേ എന്തിനാ കൊന്നു കളഞ്ഞത് ,പണത്തിനുവേണ്ടി ആയിരുന്നെങ്കിൽ അവരെ പൂട്ടിയിട്ടാൽ മതിയാരുന്നു, കൊല്ലേണ്ടിയിരുന്നില്ല ,കണ്ണീരോടെ മക്കൾ പറഞ്ഞു
ബംഗ്ലാദേശുകാരായ രണ്ടു പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശിലേക്ക് ട്രെയിൻ മാർഗം രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വ്യക്തമായ ആസൂത്രണത്തോടെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളിൽ നിന്നും ആഭരണങ്ങളും കണ്ടെടുത്തിരുന്നു. അന്യസംസഥാന തൊഴിലാളികൾ വ്യാപകമായി കേരളത്തിൽ അക്രമണം അഴിച്ചുവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവർ പ്രതിയായിട്ടുള്ള നിരവധി കേസുകൾ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.
https://www.facebook.com/Malayalivartha

























