സുപ്രീംകോടതിയുടെ പുതിയ വിധി സ്വാഗതാര്‍ഹം; പ്രതികരണവുമായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

ഇത് വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയമായിട്ടാണ് കാണുന്നതെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീപ്രവേശനം പുനപരിശോധിക്കാന്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട നടപടിയോട് പ്രതിക്കരിക്കുകയായിരുന്നു അദ്ദേഹം . സുപ്രീംകോടതിയുടെ പുതിയ വിധി സ്വാഗതാര്‍ഹമാണെന്നും, വിധി വിശാല ബെഞ്ചിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും ഉണ്ടാവുകയെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന് പറഞ്ഞായിരുന്നു ശബരിമലയിലെ യുവതീപ്രവേശനം പുനപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് വിട്ടത്. വിഷയത്തില്‍ വിശാലമായ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























