ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ചു ശബരിമലയ്ക്കു കൊണ്ടുപോയി; പ്രശ്നങ്ങൾക്ക് കാരണം സർക്കാർ;സർക്കാരിനെതിരെ രൂക്ഷമായ ആരോപണവുമായി ഉമ്മൻ ചാണ്ടി

സർക്കാരിനെതിരെ രൂക്ഷമായ ആരോപണവുമായി ഉമ്മൻ ചാണ്ടി. ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ചു ശബരിമലയിലേക്കു ആചാരലംഘനത്തിനായി സർക്കാർ കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഉമ്മൻ ചാണ്ടി .
സുപ്രീം കോടതി വിധി സ്വാഗതാർഹമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ആക്ടിവിസ്റ്റുകളെ തിരഞ്ഞു പിടിച്ചു ശബരിമലയ്ക്കു കൊണ്ടുപോകുന്ന പ്രവർത്തനം സർക്കാർ അവസാനിച്ചപ്പോഴാണ് നാട്ടിൽ സമാധാനം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയോടെ യു ഡി എഫ് നിലപാട് ശരിയെന്നു തെളിഞ്ഞെന്നും ഉമ്മൻ ചാണ്ടി .
https://www.facebook.com/Malayalivartha

























