ചുമട്ടുതൊഴിലാളികൾക്ക് ആശ്വാസം; ചുമടിന്റെ പരമാവധി ഭാരം കുറയ്ക്കാൻ മന്ത്രിസഭ തീരുമാനം

ചുമട്ടുതൊഴിലാളികളുടെ ചുമടിന്റെ പരമാവധി ഭാരം കുറയ്ക്കുന്നു. 75 കിലോഗ്രാമില്‍ നിന്നും 55 കിലോഗ്രാമായി കുറച്ചിരിക്കുകയാണ്. കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിമായി. കരടുബില്‍ മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു.
15 മുതൽ 18 വയസ്സ് പ്രായപരിധിയിലുള്ളവരും സ്ത്രീകളും എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോഗ്രാമായി കുറയ്ക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. ജനീവ രാജ്യാന്തര തൊഴില്‍ സമ്മേളനം അംഗീകരിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു ഭാരം കുറയ്ക്കാനുള്ള തീരുമാനത്തിലെത്തിയത്.
https://www.facebook.com/Malayalivartha

























