Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ശബരിമല ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുര, അഭിമാനമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദിവസവും ഭക്ഷണം കഴിച്ചു മടങ്ങുന്നത് കാൽ ലക്ഷത്തോളം ആളുകൾ, ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും; ആധുനിക സംവിധാനങ്ങളെല്ലാം ഈ അന്നദാനപുരയില്‍ ഉണ്ടെന്നുള്ളത് മറ്റൊരു സവിശേഷത

06 DECEMBER 2019 09:15 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ അന്നദാന പുരയില്‍ ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത് 25,000 ത്തോളം പേര്‍ . ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന പുരയില്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ആധുനിക സംവിധാനങ്ങളെല്ലാം ഈ അന്നദാനപുരയില്‍ ഉണ്ടെന്നതാണ് സവിശേഷത. തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ ഒരു തവണയെങ്കിലും എത്തേണ്ട സ്ഥലമാണ് ദേവസ്വം ബോര്‍ഡിന്റെ ഈ അന്നദാന മണ്ഡപം. അത്യാധുനിക സംവിധാത്തില്‍ ചൂടുവെള്ളത്തില്‍ കഴുകിയാണ് കഴിക്കാനുള്ള പാത്രങ്ങള്‍ ഇവിടെ തീര്‍ഥാകടരുടെ മുന്നിലെത്തിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഭക്ഷണം വിളമ്ബുന്ന സന്നിധാനത്തെ അന്നദാനപുര എല്ലാ തീര്‍ഥാടകരുടെയും ആശ്രയകേന്ദ്രമാണ്. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പ്രഭാതക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് അവസാനിക്കുന്ന ചെറു ഭക്ഷണത്തിന് വരെ ഭക്തരുടെ നീണ്ട നിരയാണ്. ഇരുപത്തിയയ്യാരിത്തോളം പേരാണ് ഇവിടെ നിന്ന് ഒരു ദിവസം ഭക്ഷണം കഴിച്ചു മടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം വരെ തീര്‍ഥാടകര്‍ തന്നെ ആഹാരം കഴിക്കുന്ന പാത്രം കഴുകിവെയ്ക്കണമായിരുന്നു. എന്നാല്‍ ഇത്തവണ ഇതിനായി ദേവസ്വം ബോര്‍ഡ് ജീവനക്കാരെ നിയമിച്ചു. ചൂടുവെള്ളത്തില്‍ കഴുകി മെഷീനീലുടെ ഉണക്കിയെടുക്കുന്ന പാത്രം പൂര്‍ണമായും അണുവിമുക്തമായാണ് ഭക്തരുടെ മുന്നില്‍ എത്തുന്നത്.ഭക്ഷണം കഴിക്കാനെത്തുന്നവരെല്ലാം തൃപ്തിയോടെയാണ് ഈ അന്നദാന പുരയില്‍ നിന്ന് മടങ്ങുന്നത്. അന്‍പതിനായിരം പേര്‍ക്ക് ഏതു സമയവും ഭക്ഷണം നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡ് ഇവിടെ ഒരുക്കിയിട്ടുണ്ട്.

അതേസമയം സന്നിധാനത്തെ അന്നദാനമണ്ഡപത്തിൽ ദിവസേന കാൽ ലക്ഷത്തോളം ആളുകൾ ഭക്ഷണം കഴിച്ചു മടങ്ങുമ്പോൾ സംതൃപ്തിയോടെ അതുനോക്കി നില്ക്കുന്ന ഒരാളുണ്ട്. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ കൃഷ്ണവിലാസത്തിൽ പത്മനാഭൻ നായർ എന്ന അറുപത്തിയഞ്ചുകാരൻ. ഒരു കുറവും കൂടാതെ ആളുകൾ അന്നമുണ്ണുമ്പോൾ അതു തയ്യാറാക്കി നല്കുന്ന വലിയ പാചകക്കാരൻ. സാക്ഷാൽ നളന്റെ കൈപ്പുണ്യം. കഴിഞ്ഞ പതിനാറുവര്‍ഷമായി ദേവസ്വം അന്നദാന മണ്ഡപത്തിന്റെ മുഖ്യപാചകക്കാരനാണ് പത്മനാഭന്‍ നായര്‍. കഴിഞ്ഞവര്‍ഷം വരെ പഴയ അന്നദാനമണ്ഡപത്തിൽ ഒരുദിവസം ശരാശരി ഭക്ഷണം കഴിച്ചിരുന്നത് പതിനായിരത്തോളം പേരായിരുന്നു. എന്നാൽ ഈ വര്‍ഷം പുതിയ അന്നദാനമണ്ഡപത്തില്‍ ഒരുദിവസം ഭക്ഷണം കഴിക്കുന്നത് ഏകദേശം കാല ലക്ഷത്തോളം പേരാണ്.

ഇത്രയും പേര്‍ക്ക് ഭക്ഷണം ഒരുക്കുമ്പോഴും ഒരു പാകപ്പിഴയും വരാത്തത് അയ്യപ്പന്റെ കാരുണ്യം കൊണ്ടാണെന്ന് പത്മനാഭൻ നായര്‍ വിശ്വസിക്കുന്നു. നാല്പ്പതുപേരാണ് പത്മനാഭന്നായരെ സഹായിക്കാൻ ഊട്ടുപുരയിലെ അടുക്കളയിലുള്ളത്. രാവിലെ ഉപ്പുമാവും, കടലയും, കരിപ്പെട്ടി കാപ്പിയും, ജീരകവെള്ളവും. ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍, അച്ചാര്‍, രസം എന്നിവയും വൈകീട്ട് കഞ്ഞി, ചെറുപയര്‍ തോരന്‍, അച്ചാര്‍ എന്നിവയും തുടര്‍ന്ന് വീണ്ടും ഉപ്പുമാവും കടലയുമാണ് ഭക്തര്‍ക്ക് നല്‍കുന്ന ഭക്ഷണം. ദിവസവും ഒരുമണിക്കൂര്‍ മാത്രമാണ് ഭക്ഷണവിതരണത്തില്‍ ലഭിക്കുന്ന ഇടവേള. ഇപ്പോള്‍ തന്നെ എട്ടരലക്ഷത്തോളം പേര് അന്നദാനമണ്ഡപത്തില്‍നിന്നു ഭക്ഷണം കഴിച്ചുകഴിഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തുന്ന വി.ഐ.പികളെല്ലാം പത്മനാഭന്‍ നായരുടെ ഭക്ഷണം തേടിവരുന്നത് ഭഗവാന്‍ തന്ന കൈപ്പുണ്യം കൊണ്ടാണെന്ന് പത്മനാഭന്നായര് പറയുന്നു. പത്മനാഭന്‍ നായര്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയാണെന്ന് കഴിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (1 hour ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (1 hour ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (1 hour ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (1 hour ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (1 hour ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (3 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (3 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (3 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (3 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (3 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (4 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (4 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (4 hours ago)

Malayali Vartha Recommends