കാലിന്റെ മുട്ടിന് താഴെ കെട്ടിവച്ച് കടത്താൻ ശ്രമിച്ചത് മൂന്നേമുക്കാല്‍ കിലോ സ്വർണ്ണം; ബഹ്‌റിനില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി പിടിയിലായതോടെ പുറത്ത് വരുന്നത്...

നെടുമ്ബാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതിനിടെയാണ് പ്രതികള്‍ പോലീസ് പിടിയിലായത്. രണ്ട് പേരെയാണ് സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതില്‍ ഒരാള്‍ കാലിന്റെ മുട്ടിന് താഴെ കെട്ടിവച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് അര കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു. ക്യാപ്‌സൂള്‍ രൂപത്തിലാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒന്നേകാല്‍ കോടി രൂപ വിലമതിക്കും. നെടുമ്ബാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നത് ഒരു തുടര്‍കഥയായിരിക്കുകയാണ്. കര്‍ശന നടിപടി സ്വീകരിക്കാത്തത് തന്നെയാണ് സ്വര്‍ണ്ണ കടത്ത് കൂടാന്‍ കാരണവും. വീണ്ടും നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. മലപ്പുറം, കോഴിക്കോട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ബഹ്‌റിനില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha























