Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സർക്കാരിന്റെ കീശ ചോരും; വ്യക്തമായ മേല്‍വിലാസം ലഭ്യമല്ലാത്തതുകാരണം സമന്‍സ്/വാറന്‍റ് എന്നിവ നടപ്പിലാക്കാന്‍ കഴിയാതെ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളില്‍ കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ നടപടി അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം

07 DECEMBER 2019 11:32 AM IST
മലയാളി വാര്‍ത്ത

കെട്ടിക്കിടക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടും എന്ന തലക്കെട്ട് പത്രങ്ങളിൽ വായിച്ചവർക്ക് പ്രത്യേകിച്ചൊന്നും തോന്നുകയില്ല. എന്നാൽ വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടുന്നത്.

വ്യക്തമായ മേല്‍വിലാസം ലഭ്യമല്ലാത്തതുകാരണം സമന്‍സ്/വാറന്‍റ് എന്നിവ നടപ്പിലാക്കാന്‍ കഴിയാതെ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളില്‍ കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ നടപടി അവസാനിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നാണ് വാർത്ത.

ആവര്‍ത്തിച്ച് സമന്‍സും വാറന്‍റും അയച്ചിട്ടും മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മാത്രം തീര്‍പ്പാക്കാന്‍ കഴിയാത്ത പെറ്റിക്കേസുകള്‍ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍/അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ അഭിപ്രായമാരാഞ്ഞ ശേഷം കോടതിയില്‍ അപേക്ഷ നല്‍കി പിന്‍വലിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതിക്ക് ഇത്തരമൊരു ദുഷ്ടലാക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. എന്നാൽ രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന മട്ടിലാണ് സംസ്ഥാന സർക്കാർ പ്രസ്തുത തീരുമാനത്തെ സ്വീകരിച്ചത്.

കേരളത്തിൽ വ്യക്തമായ മേൽവിലാസമില്ലാതെ കേസുകളിൽ പ്രതിയാകുന്നവർ രാഷ്ട്രീയക്കാരാണ്. ഇതിൽ സഖാക്കളും സംഘികളും ഖദറുകാരും പിന്നിലല്ല. കേസുകളിൽ രാഷ്ട്രീയം ഉള്ളതും ഇല്ലാത്തതും കാണും. രാഷ്ട്രീയ കേസുകളുടെ പേരിൽ കോലാഹലം ഉയർത്തേണ്ട കാര്യമില്ല. ഭരണത്തിലെത്തുമ്പോൾ കേസ് പിൻവലിക്കുക എന്നത് അവരുടെ അവകാശമാണ്. എന്നാൽ ഇതിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകളും പിൻവലിക്കപ്പെടും. അവിടെയാണ് അഴിമതിക്ക് കളമൊരുങ്ങുന്നത്.

ഹർത്താലും ബന്ദും നടത്തിയ വേളകളിൽ പൊതു മുതൽ നശിപ്പിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും ഇതോടെ അപ്രത്യക്ഷമാകും. നശിപ്പിച്ച സർക്കാർ വാഹനങ്ങളും സർക്കാർ സംവിധാനങ്ങളും നന്നാക്കാൻ ചെലവായ തുക നമ്മൾ നികുതി പണത്തിൽ നിന്ന് നൽകണം. കാരണം പൊതുമുതൽ നശീകരണ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ആരുടെയും വ്യക്തമായ വിലാസം പോലീസിന്റെ കൈയിൽ കാണില്ല. രാഷ്ട്രീയക്കാരെ പിടിക്കുമ്പോൾ വിലാസം മാറ്റി എഴുതുക പോലീസിന്റെ രാജഭക്തിയുടെ ഭാഗമാണ്. കാരണം ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷമാണ്. ബി ജെ പി കേന്ദ്രം ഭരിക്കുന്നതിനാൽ അവരെയും പേടി തന്നെ.

വ്യക്തമായ മേൽവിലാസം നൽകാതിരിക്കുന്നത് സ്ഥിരം കുറ്റവാളികളുടെ പതിവാണ്. അവർ തെറ്റായ മേൽവിലാസം നൽകുമെന്ന് മാത്രമല്ല പോലീസുകാരെ വട്ടം ചുറ്റിക്കുകയും ചെയ്യും. കോടതിക്ക് വേണ്ടത് പ്രതിയും തെളിവുമാണ്. പ്രതിയെ കിട്ടിയാൽ മാത്രമാണ് തെളിവിന്റെ കാര്യം വരുന്നത്. പ്രതിയും തെളിവും ഇല്ലാത്തതാണ് സംസ്ഥാനത്തെ ബഹു ക്രിമിനൽ കേസുകളും.

പണം വാങ്ങി വ്യക്തമായ മേൽവിലാ സമില്ലാതെ കേസുകൾ എഴുതി തള്ളാൻ സാഹചര്യം ഒരുക്കുന്ന പോലീസുകാരും നാട്ടിലുണ്ട്. ഇതിൽ നർക്കോട്ടിക്, എക്സൈസ് കേസുകളും ഉൾപ്പെടും. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതാണ് ഇക്കാര്യം. അധികാരവും സമ്പത്തുമുള്ളവർ കേസിൽ നിന്നും ഊരുമെന്ന് പറയുമെന്നത് ഇതു കൊണ്ടാണ്. ഹൈദരാബാദ് മോഡൽ വ്യാജ ഏറ്റുമുട്ടൽ കേസുകൾ വർധിക്കുന്നത് ഇതു കൊണ്ടാണ്. കാരണം നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടമാകുന്നു.

ചുരുക്കത്തിൽ ചായ കുടിക്കാൻ പണമില്ലാത്ത സർക്കാരിന്റെ കീശ ഇതിലൂടെയും ചോരുമെന്ന് അർത്ഥം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (11 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (32 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

Malayali Vartha Recommends