മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചു. ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനില്‍ എം. ജോര്‍ജ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ജോര്‍ജ് കുറച്ചുദിവസമായി അസുഖബാധിതനായി പേവാര്‍ഡില്‍ ചികിത്സയിലായിരുന്നു.
കൂട്ടിരിപ്പുകാരന്‍ പുറത്തു പോയ സമയത്താണ് ആള്‍ പേവാര്‍ഡ് കെട്ടിടത്തിന് മുകളില്‍നിന്ന് ജോര്‍ജ് താഴേക്ക് ചാടിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. സുജയാണ് ഭാര്യ. മക്കള്‍: ശ്രുതി, ജെറിന്‍
f
https://www.facebook.com/Malayalivartha























