കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു യുവാക്കളും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു യുവാക്കളും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഏത് പാര്‍ട്ടി പ്രവര്‍ത്തകരെന്ന് തിരിച്ചു ചോദിച്ച മുഖ്യമന്ത്രി, അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്നും മാവോയിസ്റ്റുകളാണെന്നും വ്യക്തമാക്കിയത്.
സംഭവത്തില്‍ പോലീസ് നടപടി ശരിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























