കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി ഉയർത്തി ; കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതി ; ലോഡ്ജ് നടത്തിപ്പുകാർ പിടിയിൽ

കൊല്ലം കുരിപ്പുഴയിൽ പതിനേഴുകാരിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപ്പോയി പീഡിപ്പിച്ചതായി പരാതി. പരാതി കിട്ടിയതോടെ പെൺകുട്ടിയുടെ അമ്മാവന്റെ ഭാര്യ ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി. അഞ്ച്‌പ്പേർക്കായി തിരച്ചിൽ ആരംഭിച്ച് കഴിഞ്ഞു. കുട്ടിയെ പല ഇടങ്ങളിൽ കൊണ്ടുപ്പോയി കൂട്ട ബലാൽസംഗം ചെയ്തതായി പരാതിയിൽ പറയുന്നു.
കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം നടന്നത്. കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിലും വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























