'വാവ'യെ തള്ളി പിണറായി; കോഴിക്കോട് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

കോഴിക്കോട് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'അവര്‍ മാവോയിസ്റ്റുകളാണ്. അവര്‍ സിപിഎം പ്രവര്‍ത്തകരൊന്നും അല്ല. പരിശോധന നടന്നുകഴിഞ്ഞല്ലോ, അതെല്ലാം വ്യക്തമായതാണ് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് യുഎപിഎ കേസ് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റി അലനും താഹയ്ക്കും എതിരെ സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കിയുന്നു. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി തളളിയിരുന്നു. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. പോലീസ് തങ്ങളെ കളളക്കേസില്‍ കുടുക്കിയതാണ് എന്നാണ് അലനും താഹയും അവകാശപ്പെടുന്നത്. ജാമ്യത്തിന് വേണ്ടി ഇരുവരുടേയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിക്കും.
സിപിഎം അംഗങ്ങളായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് പോലീസ് പിടികൂടിയത്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പറഞ്ഞ് പോലീസ് യുഎപിഎ ചുമത്തുകയും ചെയ്തു. യുഎപിഎ കേസില്‍ ഇരുവരും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിെൻറയും അലൻ ഷുഹൈബിെൻറയും റിമാൻഡ് കാലാവധി കോടതി നീട്ടിയിരിക്കുകയാണ്. ഡിസംബർ 21 വരെയാണ് കോഴിക്കോട് പ്രിൻസിപ്പൽസ് സെഷൻസ് കോടതി റിമാൻഡ് നീട്ടിയത്. പ്രതികളെ നേരിട്ട് ഹാജരാക്കാതെ വിഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി നടപടി. നവംബർ ഒന്നിനാണ് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. തുടർന്ന് 30 വരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഈ കാലാവധി കഴിഞ്ഞതിെന തുടർന്നാണ് കോടതി റിമാൻഡ് നീട്ടിയത്. റിമാൻഡിൽ കഴിയവെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും കോടതി നേരത്തേ പൊലീസ് കസ്റ്റയിൽ വിട്ടിരുന്നു. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ആദ്യം കോഴിക്കോട് സെഷൻസ് കോടതിയും പിന്നാലെ ഹൈകോടതിയും തള്ളുകയും ചെയ്തു.
അതേസമയം കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യു.എ.പി.എ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് സുന്ദരി ഉള്‍പ്പെടെ കണ്ടാൽ അറിയുന്ന മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തത്. ഈ മാസം രണ്ടിന് ഇവർ പേരാവൂരിലെ ഒരു കോളനിയിൽ എത്തിയിരുന്നതായാണ് വിവരം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിലുൾപ്പെട്ട സ്ത്രീ മാവോയിസ്റ്റ് നേതാവ് സുന്ദരിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇവർ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നതായാണ് വിവരം. മാവോയിസ്റ്റ് സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























