മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന യാക്കോബായ സഭയുടെ സമരം പിന്‍വലിച്ചു
കട്ടച്ചിറ പള്ളിയില്‍ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള തര്‍ക്കവും തുടര്‍ന്നുള്ള പ്രശ്നങ്ങളെയും തുടര്‍ന്ന് മുപ്പത്തിമൂന്ന് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന യാക്കോബായ സഭയുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സഭ അറിയിച്ചു.
https://www.facebook.com/Malayalivartha