Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

അയ്യപ്പന്റെ മറിമായം... അയ്യപ്പ ഭക്തരോടൊപ്പം ചേര്‍ന്ന് വീണ്ടും ദേവസ്വംബോര്‍ഡ്; അയ്യപ്പന് വേണ്ടി ജീവന്‍പണയം വെച്ച് പമ്പ നദി നീന്തി കടന്ന യുവാക്കള്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കി; പ്ലാപ്പള്ളി സ്വദേശികളായ ബിനുവിനും ജോബിക്കുമാണ് ദിവസ വേതനത്തില്‍ നിയമനം ലഭിച്ചത്

08 DECEMBER 2019 10:29 AM IST
മലയാളി വാര്‍ത്ത

ശബരിമല വിശ്വാസികള്‍ക്ക് എന്നും വളരെ വലുതാണ്. അതിനാലാണ് എത്ര വിവാദമുണ്ടായാലും അതിനേക്കാള്‍ ഭക്തരെത്തുന്നത്. എല്ലാകാലവും ഭക്തരോടൊപ്പം നിന്ന ദേവസ്വം ബോര്‍ഡ് കഴിഞ്ഞ വര്‍ഷം കാല് മാറിയതിന് ഫലവും അവര്‍ അനുഭവിച്ചു. ഭക്തരെ എതിര്‍ക്കുന്ന ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടേണ്ടെന്ന തീരുമാനമെടുത്തതോടെ വരുമാനം കുത്തനെ ഇടിഞ്ഞു. അതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടി. ഇത് മനസിലാക്കി സര്‍ക്കാരും ദേവസ്വം ബോര്‍ഡും മാറിയതോടെ വലിയ ഭക്തജന തിരക്കും വരുമാനവുമാണ് ഉണ്ടായത്.

അതിനിടെ വലിയൊരു വാര്‍ത്തയാണ് ശബരിമലയില്‍ നിന്നും വരുന്നത്. 2018 ലെ മഹാപ്രളയത്തില്‍ ജീവന്‍പണയം വെച്ച് പമ്പ നീന്തി കടന്ന് അയ്യപ്പന് നൈവേദ്യമൊരുക്കിയ രണ്ട് യുവാക്കള്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കിയിരിക്കുകയാണ്. അയ്യപ്പന് നിറപുത്തിരിക്കുള്ള നെല്‍കതിര്‍ എത്തിച്ച രണ്ടു യുവാക്കള്‍ക്കാണ് ദേവസ്വം ബോര്‍ഡ് താല്‍ക്കാലിക ജോലി നല്‍കിയത്. പ്ലാപ്പള്ളി സ്വദേശികളായ ബിനുവിനും ജോബിക്കുമാണ് ദിവസ വേതനത്തില്‍ നിയമിച്ചു കൊണ്ടുള്ള കത്ത് നല്‍കിയത്.

അയ്യപ്പനുള്ള നിറപുത്തിരി പൂജ മുടങ്ങാതിരിക്കാന്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറായ യുവാക്കള്‍ തൊഴില്‍ രഹിതരായി കഴിയുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി.

ദിവസകൂലിക്ക് നിയോഗിച്ചുകൊണ്ടുള്ള ചെയര്‍മാന്റെ കത്ത് യുവാക്കള്‍ക്ക് കൈമാറി. ഇവര്‍ ഇരുവരും മണ്ഡലകാലത്ത് ശബരീശ സന്നിധിയില്‍ സേവനം അനുഷ്ഠിക്കും. ഉടന്‍ ഇവര്‍ ജോലിയില്‍ പ്രവേശിക്കും. പ്രളയ കാലത്ത് അയ്യപ്പന് നിറപുത്തരിക്കായുള്ള നെല്‍കതിര്‍ തങ്ങളുടെ ജീവനെക്കാള്‍ വലുതെന്ന് കരുതിയാണ് അവര്‍ ജീവന്‍ പണയം വെച്ച് പമ്പയാര്‍ നീന്തിക്കടന്നത്.


കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. വിശ്വാസികളെന്നു പറഞ്ഞ് നാമജപവുമായി അക്രമം കാട്ടിയ ഒരാള്‍ പോലും നെല്‍കതിര്‍ പമ്പയില്‍ എത്തിക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് സി.ഐ.ടി.യു.തൊഴിലാളികളായ ബിനുവും ജോബിയും തങ്ങളുടെ അയ്യപ്പ ഭക്തി പ്രകടിപ്പിച്ചത്. ഇവരുടെ താല്‍ക്കാലിക നിയമനം ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കും. നിലക്കല്‍ അട്ടത്തോട് സ്വദേശികളാണ് ബിനുവും ജോബിയും.

അതേസമയം ശബരിമലയില്‍ സമാധാനത്തോടെയുള്ള ദര്‍ശനം നടക്കുകയാണ്. വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട വരുമാനത്തില്‍ വര്‍ധനവ് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66,11,75840 രൂപയുടെ വരവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നട തുറന്ന് 22 ദിവസം പിന്നിടുമ്പോള്‍ ശബരമല നട വരുമാനത്തില്‍ ഇരട്ടി വര്‍ധനവാണുണ്ടായിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39 കോടി രൂപയോളമായിരുന്നു നടവരവ്. അപ്പം അരവണ വില്‍പനയിലും വര്‍ധനവുണ്ടായിട്ടുണ്ട്. അരവണ 13 ലക്ഷവും അപ്പം രണ്ട് ലക്ഷവും സ്‌റ്റോക്കുണ്ട്. ലോഡ് എത്തിയതോടെ ശര്‍ക്കരയുടെ കുറവ് പരിഹരിച്ചതായും. നെയ് ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ചതായും ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ പറഞ്ഞു.

അതേസമയം ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയത്. ബിന്ദുഅമ്മിണി ഉള്‍പ്പെടെയുള്ളവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. കോടതി നിര്‍ദേശം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (11 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (32 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (2 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (4 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (5 hours ago)

Malayali Vartha Recommends