അയ്യപ്പസന്നിധിയിൽ യുവതികളെ കയറ്റിയാലെന്ത്; ശബരിമല യുവതി പ്രവേശനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ആരോപണം കേട്ട കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷന്റെ കാലാവധി ദീർഘിപ്പിച്ചു

ശബരിമല യുവതി പ്രവേശനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ആരോപണം കേട്ട കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷന്റെ കാലാവധി ദീർഘിപ്പിച്ചു. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ശക്തമായി നിലകൊണ്ട മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ രാഷ്ട്രീയഭാവി അവസാനിച്ചപ്പോഴാണ് അഡ്വ എം. രാജഗോപാലൻ നായർക്ക് മൂന്നു വർഷം കൂടി ലഭിച്ചത്.
റിക്രൂട്ട്മെന്റ് ബോർഡിന്റെ കാലാവധി മൂന്നു വർഷത്തേക്കാണ് സർക്കാർ ദീർഘിപ്പിച്ചത്. ഇത് ഓർഡീനൻസായാണ് കൊണ്ടുവന്നത്. രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ദേവസ്വം ബോർഡിൽ പോകാൻ രാജഗോപാലൻ നായർ തയ്യാറായിരുന്നില്ല. ഇക്കൊല്ലവും ശബരി മലയിലെ സാഹചര്യം അശാന്തമാകുമെന്ന് മനസിലാക്കിയതു കൊണ്ടായിരുന്നു അത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് രാജഗോപാലൻ നായരുടെ അഭിപ്രായങ്ങൾ മാനിച്ചു കൊണ്ടാണ് പിണറായി മുന്നോട്ടു പോയത്. തനിക്കെതിരെ പ്രവർത്തിച്ചത് രാജഗോപാലൻ നായരാണെന്ന് എ പത്മകുമാർ രഹസ്യമായിട്ടെങ്കിലും സമ്മതിച്ചിട്ടുണ്ട്.
പ്രഗൽഭനായ അഭിഭാഷകനാണ് രാജഗോപാലൻ നായർ. ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് തിരുവനതപുരം ജില്ലാ പബ്ളിക് പ്രോസിക്യൂട്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അച്ചുതാനന്ദൻ സർക്കാരിന്റെ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. അക്കാലത്ത് ശബരിമലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പിണറായി സർക്കാരിന്റെ കാലത്ത് നായർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നു. എന്നാൽ എ. പത്മകുമാറിന് വേണ്ടി അദ്ദേഹത്തെ സി പി എം ഒഴിവാക്കുകയായിരുന്നു.
ശബരിമലയിലെ യുവതി പ്രവേശനത്തിന് രാജഗോപാലിനൊപ്പം നില കൊണ്ട പ്രധാനി ഇപ്പോഴത്തെ പ്രസിഡന്റ് വാസുവാണ്. അദ്ദേഹത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി നൽകുകയും ചെയ്തു. അതേസമയം പത്മകുമാറിനെ പോലെയല്ല വാസു പ്രവർത്തിച്ചത്. അദ്ദേഹം ശബരിമലയുടെ കാര്യത്തിൽ അതിജാഗ്രതയോടെയാണ് പ്രവർത്തിച്ചത്. യുവതീപ്രവേശനം സുപ്രീംകോടതി വിലക്കാതിരുന്നിട്ടും അദ്ദേഹം യുവതികളെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സർക്കാരിനെയും മുഖ്യമന്ത്രിയെയും എതിർക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു എന്നതാണ് പ്രധാന നേട്ടം.
എൻ എസ് എസുമായി അടുത്ത ബന്ധമുള്ളയാളാണ് രാജഗോപാലൻ നായർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് ദേവസ്വം നിയമനങ്ങളിൽ സംവരണം നൽകാനുള്ള തീരുമാനം രാജഗോപാലൻ നായരാണ് നടപ്പിലാക്കിയത്. ഇത് എൻ എസ് എസിന്റെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. ജി സുകുമാരൻ നായർ പിണറായിയെ നേരിട്ടു കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. സംവരണം നടപ്പിലാക്കാൻ പിണറായി വിശ്വസിച്ച് ഏൽപ്പിച്ചത് രാജഗോപാലൻ നായരെയാണ്. ദളിത് വിഭാഗത്തിലുള്ള ശാന്തിമാർക്ക് ക്ഷേത്ര പൂജാരിയായി നിയമനം നൽകിയതും രാജഗോപാലൻ നായരുടെ നേതൃത്വത്തിലുള്ള ബോർഡാണ്. ഇത് പുന്നല ശ്രീകുമാറിനെ ആനന്ദിച്ചിച്ചു. അതിന്റെ പ്രതിഫലമെന്നോണം വാളയാർ പെൺകുട്ടികളുടെ കേസ് പുന്നല ഒതുക്കി കൊടുത്തു.
പിണറായി സർക്കാർ അധികാരം ഒഴിഞ്ഞാലും രാജഗോപാലൻ നായരുടെ ബോർഡിന് ഒന്നര വർഷം കൂടി തുടരാം.എന്നാൽ വലതു സർക്കാർ അധികാരത്തിലെത്തിയാൽ ബോർഡ് പിരിച്ചുവിടാനുള്ള സാധ്യത തള്ളികളയാനാവില്ല.
https://www.facebook.com/Malayalivartha























