തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പേവിഷബാധമുക്ത കേരളം എന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും തൊഴില്‍, വനിത-ശിശു വികസന, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ . പേവിഷബാധയില്‍നിന്ന് സംസ്ഥാനത്തെ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'റാബീസ് ഫ്രീ കേരളം' തീവ്രയജ്ഞ വാക്സിനേഷന്‍ കാമ്പയിന്റെ നാലാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം രാമവര്‍മ ക്ലബ്ബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്. ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
നമ്മുടെ മൃഗങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയും പേവിഷബാധയില്‍ നിന്ന് സംരക്ഷിക്കാന്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27 വരെ നടക്കുന്ന നാലാംഘട്ട കാമ്പയിനില്‍ എല്ലാവരും സജീവമായി പങ്കാളികളാകണം. പേവിഷബാധ നിയന്ത്രിക്കുന്നത് മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്. വളര്‍ത്തുനായകള്‍ അടക്കം സംസ്ഥാനത്ത് എട്ടു ലക്ഷത്തോളം നായകള്‍ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























