രാവിലെ ഏഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുന്നവരാണ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നിൽ; പൗരത്വ ഭേദഗതി നിയമത്തില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്

പൗരത്വ ഭേദഗതി നിയമത്തില്‍ വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. വിഷയത്തില്‍സര്‍ക്കാര്‍ ഇനി ചര്‍ച്ചക്കില്ലന്നും മുരളീധരൻ വ്യക്തമാക്കി. അക്രമമുണ്ടാകുമ്ബോള്‍ പൊലീസ് വെടിവെക്കും. രാവിലെ ഏഴുന്നേറ്റ് മുദ്രാവാക്യം വിളിക്കുന്നവരാണ് പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലെന്നും മുരളീധരന്‍ പറഞ്ഞു.
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി. കോഴിക്കോട് ടൗണ്‍ഹാളില്‍ വി. മുരളീധരന്‍ പങ്കെടുത്ത പരിപാടിയിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ നേതാക്കള്‍ മന്ത്രിക്ക് നേരെ കരിങ്കൊടി വീശി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
https://www.facebook.com/Malayalivartha























