Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കടകംപള്ളി സുരേന്ദ്രന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; വഴി തടയൽ കേസിൽ ദേവസ്വം -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

24 DECEMBER 2019 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

വഴി തടയൽ കേസിൽ ദേവസ്വം -സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മന്ത്രിയെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന ഡി ജി പി ലോക് നാഥ് ബെഹ്റയോടാണ് മജിസ്‌ട്രേട്ട് ജയകൃഷ്ണൻ ഉത്തരവിട്ടത്. മന്ത്രിയെ അറസ്റ്റ് ചെയ്യാതെ വാറണ്ടുത്തരവ് പല ഒഴിവു കഴിവുകൾ കാണിച്ച് ഒന്നര വർഷത്തിലേറെ കാലവിളംബം വരുത്തി പൂജപ്പുര പോലീസ് വാറണ്ട് കോടതിയിൽ മടക്കി നൽകിയതിനാലാണ് ഡി ജി പി യോട് കോടതി ഉത്തരവിട്ടത്. അറസ്റ്റ് വാറണ്ടുത്തരവ് ഡി ജി പി നേരിട്ട് നടപ്പിലാക്കാൻ വിശദ വിവരണം കാണിച്ചുള്ള കത്ത് സഹിതം വാറണ്ടുകൾ ഡി ജി പി ക്ക് അയക്കാൻ കോടതി പ്രോസസ്സ് ക്ലാർക്കിന് നിർദ്ദേശം നൽകി.

മന്ത്രിയടക്കം പതിനഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് ഡിസംബർ 28 നകം കോടതിയിൽ ഹാജരാക്കാനാണ് കോടതി ഉത്തരവ്. അതേ സമയം ദീർഘകാലമായി കോടതിയിൽ ഹാജരാകാത്ത കേസിലെ 3 പ്രതികൾ കോടതി ഉത്തരവ് അറിഞ്ഞ് ജാമ്യക്കാർ സഹിതം കോടതിയിൽ കീഴടങ്ങി. ജാമ്യാപേക്ഷയും മാപ്പപേക്ഷയും സഹിതം കീഴടങ്ങിയ പ്രതികൾക്ക് കർശന ഉപാധികളോടെയും വിചാരണക്ക് ഡിസംബർ 28 മുതൽ കോടതിയിൽ കൃത്യമായി ഹാജരാകണമെന്ന ഉത്തരവോടെയും കോടതി ജാമ്യം നൽകി. സി പി എം പ്രവർത്തകരും നാലും അഞ്ചും ഒമ്പതും പ്രതികളുമായ ഗോപൻ , ബിജു , രാജശേഖരൻ നായർ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.

മന്ത്രി സുരേന്ദ്രൻ അടക്കം പതിനഞ്ച് പ്രതികൾ ഒളിച്ചു മാറി നടക്കുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാവകാശം വേണമെന്ന് ഒന്നര വർഷത്തിലേറെയായി കോടതിയിൽ പൂജപ്പുര പോലീസിന്റെ റിപ്പോർട്ട്. ഒന്നര വർഷത്തിലേറെയായി അനവധി തവണ വാറണ്ടുത്തരവ് നൽകിയിട്ടും പൂജപ്പുര പോലീസ് പ്രതികളായ മന്ത്രിയെയും തിരുവനന്തപുരം മുൻ എം എൽ എ ശിവൻകുട്ടിയടക്കമുള്ള സി പി എം കാരെ അറസ്റ്റ് ചെയ്യാത്തതിനാൽ എല്ലാ പ്രതികളെയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിനും എല്ലാവരുടെയും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർമാർക്കും കോടതി നിർദേശം നൽകുന്നതിനും മുന്നോടിയായാണ് ഡി ജി പി ക്ക് വാറണ്ടയച്ചത്. വാറണ്ട് നടപ്പാക്കാൻ കോടതി പറഞ്ഞ കാലാവധി നാലു ദിവസം മാത്രം ശേഷിക്കെ ഡി ജി പി നാളിതു വരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. അതേ സമയം കേസ് അപ്പാടെ പിൻവലിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫീസിൽ അണിയറ നീക്കം തുടങ്ങിയതായി ആരോപണമുയരുന്നുണ്ട്.

കടകംപള്ളി സുരേന്ദ്രൻ , ആനാവൂർ നാഗപ്പൻ , പുത്തൻകട വിജയൻ , ഗോപൻ , ബിജു , എസ്. പുഷ്പലത , ദീപക് , ഉണ്ണി എന്ന ഉണ്ണികൃഷ്ണൻ , രാജശേഖരൻ നായർ , പാപ്പച്ചൻ , എ.എ. റഷീദ് , മുൻ എം എൽ എ ശിവൻകുട്ടി , കോലിയക്കോട് കൃഷ്ണൻ നായർ , മീനാംബിക , പത്മകുമാർ എന്നിവരാണ് ഒന്നു മുതൽ പതിനഞ്ച് വരെയുള്ള പ്രതികൾ.

കേസ് 2017 ൽ സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി സുപ്രീം കോടതി നിർദേശ പ്രകാരം ഹൈക്കോടതി രൂപീകരിച്ച എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയാണ് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി മുഴുവൻ കേസ് രേഖകളും സ്പെഷ്യൽ കോടതിക്കയച്ചത്. കേസ് വിചാരണ എറണാകുളം സ്പെഷ്യൽ കോടതിയിൽ നടക്കാനിരിക്കെ സാമാജികൾ പ്രതികളായ ക്രിമിനൽ കേസുകൾ അതാത് ജില്ലകളിൽ തന്നെ വിചാരണ ചെയ്യാൻ പുനർവിജ്ഞാപനം വന്നു. തുടർന്ന് കേസ് രേഖകൾ വീണ്ടും തലസ്ഥാനത്തെ കോടതിയിൽ എത്തി. വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടപ്പോഴാണ് പൂജപ്പുര പോലീസ് പ്രതികളുമായി ഒത്തു കളിച്ചത്.

പ്രതികളുടെ വീട് പൂട്ടിക്കിടക്കുന്നു , ഇപ്പോഴത്തെ വാസ സ്ഥലം എവിടെയാണെന്നറിയില്ല ,താമസം മാറിപ്പോയി , പരിസരവാസികളെയും സ്ഥലവാസികളെയും കണ്ടു ചോദിച്ചതിൽ നിലവിലുള്ള വിലാസം അറിയില്ലാലായെന്ന് പറയുന്നു , കേസുണ്ടെന്ന വിവരം മനസ്സിലാക്കി ഒളിച്ചു മാറി നടക്കുന്നു , ഉത്തരവ് നടപ്പിലാക്കാൻ സാവകാശത്തിനായി അപേക്ഷിക്കുന്നു എന്നിങ്ങനെ കളവായ മുടന്തൻ ന്യായങ്ങൾ ഒഴുക്കൻ മട്ടിൽ രേഖപ്പെടുത്തിയാണ് കോടതിയിൽ നിന്നയച്ച സമൻസും വാറണ്ടുത്തരവുകളും പോലീസ് മടക്കിയത്. വാറണ്ട് പ്രതികളെ പിടിക്കാൻ സ്പെഷ്യൽ ഡ്രൈവ് , കോമ്പിംഗ് ഓപ്പറേഷൻ എന്നിവ മാസം തോറും നടത്തി വാറണ്ട് പ്രതികളുടെ എണ്ണം സഹിതം കാണിച്ച് വാർത്താക്കുറിപ്പ് (പ്രസ് റിലീസ് ) പത്ര-ദൃശ്യ മാധ്യമ ഓഫീസുകളിലെത്തിക്കുന്ന സിറ്റി പോലീസ് കമ്മീഷണറും റൂറൽ എസ്പിയും സി പി എം നേതാക്കളും അണികളും പ്രതികളായ കേസുകളുടെ വാറണ്ടുകൾ നടപ്പിലാക്കാതെ പൂഴ്ത്തിവയ്ക്കുന്നുവെന്ന ആരോപണവുമുണ്ട്.

2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂജപ്പുര ജംഗ്ഷന് മുന്നിലുള്ള പബ്ലിക് റോഡിൽ നേതാക്കളുടെ നേതൃത്വത്തിൽ ന്യായവിരോധമായി സംഘം ചേർന്ന് കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് ജനങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്ത സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും നിയമവിരുദ്ധമായ ജനക്കൂട്ടം പിരിഞ്ഞു പോകണമെന്ന പോലീസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് വഴിതടയൽ തുർന്നുവെന്നുമാണ് കേസ്. 2013 മാർച്ച് 25നാണ് പൂജപ്പുര പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (23 minutes ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (29 minutes ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (35 minutes ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (38 minutes ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (41 minutes ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (55 minutes ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (2 hours ago)

Malayali Vartha Recommends