ബസ് ഓടിക്കൊണ്ടിരിക്കെ വാതില്‍ തെറിച്ച് വീണ് പന്ത്രണ്ടുകാരന് ഗുരുതര പരിക്ക്

ബസ് ഓടിക്കൊണ്ടിരിക്കെ വാതില്‍ തെറിച്ച് വീണ് പന്ത്രണ്ടുകാരന് ഗുരുതര പരിക്ക് കാക്കനാട് തുതിയുര്‍ കണ്ണിച്ചിറ വീട്ടില്‍ പ്രകാശന്റെ മകന്‍ ആകാശ് പ്രകാശിനാണ് തലയ്ക്കു ഗുരുതര പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11ന് തൃക്കാക്കര നഗരസഭാ കാര്യാലയത്തിനു സമീപമായിരുന്നു സംഭവം. ബന്ധുക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ, മുന്നില്‍ പോയ സ്വകാര്യ ബസില്‍നിന്ന് അടര്‍ന്നു വീണ വാതില്‍ ആകാശിന്റെ തലയില്‍ പതിക്കുകയായിരുന്നു.
ഡ്രൈവറുടെ കാബിന്റെ വാതിലാണ് അടര്‍ന്നു വീണത്. ബന്ധുക്കളുടെ നടുവിലാണ് ആകാശ് ഇരുന്നിരുന്നത്. കൂടെയുണ്ടായിരുന്നവര്‍ക്ക് പരുക്കുകളില്ല. ഗുരുതരമായി പരുക്കേറ്റ ആകാശിനെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവില്‍ വെന്റിലേറ്ററിലാണ് കുട്ടി ഇപ്പോള്‍.
ബസുടമയ്‌ക്കെതിരെ കേസെടുത്ത തൃക്കാക്കര പൊലീസ് ബസ് പിടിച്ചെടുത്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് ഓടിച്ചതിന് എടുത്ത കേസ് മോട്ടര്‍ വാഹന വകുപ്പിനു കൈമാറും. പരിശോധനയ്ക്കു ശേഷം ബസിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha























