പൗരത്വ ബില്ലിന്റെ പേരില്‍ പ്രതിഷേധിക്കുന്ന യുവാക്കളെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്

പൗരത്വ ബില്ലിന്റെ പേരില്‍ പ്രതിഷേധിക്കുന്ന യുവാക്കളെ സംസ്ഥാന സര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ടെന്നും യുവാക്കളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. ഇവരെ തിരുവനന്തപുരം എആര്‍ ക്യാമ്ബില്‍ എത്തി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല പോലീസിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
യെദിയൂരപ്പ തിരുവനന്തപുരത്തു നിന്നും മടങ്ങിയ ശേഷമാണ് കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകരെ പോലീസ് വിട്ടയച്ചത്. കസ്റ്റഡിയില്‍ വച്ച് പോലീസ് തങ്ങളോട് മോശമായി പെരുമാറിയെന്ന് കെ എസ് യു പ്രവര്‍ത്തകര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























