Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരെ, പ്രത്യേകിച്ച് നടിമാരെയും ഇന്‍കംടാക്‌സിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപകപ്രതിഷേധം

24 DECEMBER 2019 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ചലച്ചിത്രപ്രവര്‍ത്തകരെ, പ്രത്യേകിച്ച് നടിമാരെയും ഇന്‍കംടാക്‌സിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപകപ്രതിഷേധം. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കണമെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. എന്നാല്‍ സന്ദീപിന്റെ പാര്‍ട്ടിയിലെ എം.പിയായ നടന്‍ സുരേഷ് ഗോപി വാഹന നികുതി വെട്ടിക്കാന്‍ ആഢംബര കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിന് ക്രൈംബ്രാഞ്ച് കേസ് എടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് മറന്നാണ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

സുരേഷ്‌ഗോപി അടക്കമുള്ള ബി.ജെ.പി ബന്ധമുള്ള ചില സിനിമാക്കാരും കൃത്യമായി നികുതി അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ആര്‍ജ്ജവമുണ്ടോ എന്ന ചോദ്യം പല സിനിമാപ്രവര്‍ത്തകരും ചോദിക്കുന്നു. സുരേഷ് ഗോപി ഒരു സിനിമയ്ക്ക് ഒരു കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. അതിന്റെ നികുതി നിര്‍മാതാവ് അടച്ച് രസീത് നല്‍കിയാലേ അദ്ദേഹം ഡബ്ബിംഗ് പൂര്‍ത്തിയാക്കൂ എന്ന് ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ മാത്രം പ്രതിഷേധിക്കുന്ന ചലച്ചിത്രതാരങ്ങളെ വേട്ടയാടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എല്ലാത്തരത്തിലും സിനിമയേയും പ്രതിഷേധിക്കുന്ന സിനിമാ പ്രവര്‍ത്തകരെയും ചലച്ചിത്രവിദ്യാര്‍ത്ഥികളെയും ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പത്മാവത് എന്ന സിനിമയുടെ ചിത്രീകരണം മുതല്‍ തുടങ്ങിയ അക്രമസംഭവങ്ങള്‍ ഉദാഹരണം. സെക്‌സി ദുര്‍ഗ എന്ന പേരിട്ടത് കൊണ്ട് മാത്രം സനല്‍കുമാര്‍ ശശിധരന്റെ സിനിമ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചില്ല. ഉത്തരേന്ത്യയില്‍ ജയ്ശ്രീരാംവിളി മുഴക്കി ന്യനപക്ഷങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഇക്കൊല്ലം ഗോവന്‍ ഫിലിം ഫെസ്റ്റിവലിന്റെ സുവര്‍ണ ജൂബിലി ആഘോഷപരിപാടകളില്‍ പങ്കെടുപ്പിച്ചില്ല. ബി.ജെ.പി പ്രവര്‍ത്തകനും സീരിയല്‍ നടനുമായ സീരിയല്‍ താരത്തെ നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച നടന്‍ പ്രകാശ് രാജിനെ ബോളിവുഡ് സിനിമകളില്‍ നിന്ന് ഒഴിവാക്കിയതായി അദ്ദേഹം തന്നെ തുറന്നടിച്ചിരുന്നു. സിനിമ തുടങ്ങും മുമ്പ് തിയേറ്ററകളില്‍ ദേശീയഗാനം വേണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതികരിച്ച ചലച്ചിത്ര അക്കാദമി സെക്രട്ടറി കമലിനെതിരെ ബി.ജെ.പി നടത്തിയ പ്രതിഷേധം അദ്ദേഹത്തിന്റെ വീടിന്റെ പടിവാതില്‍ക്കലോളമെത്തിയത് കേരളം കണ്ടതാണ്. ചെന്നൈയിലുണ്ടായിരുന്ന ആനിമല്‍ സെന്‍സര്‍സര്‍ട്ടിഫിക്കറ്റ് സെന്റര്‍ ഹൈദരാബാദിലേക്ക് മാറ്റുകയും അവിടുത്തെ ഉദ്യോഗസ്ഥര്‍ വന്‍തുക കൈക്കൂലി വാങ്ങുകയും ചെയ്യുന്നുണ്ടെന്ന് സംവിധായകന്‍ രഞ്ജിത് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പങ്കെടുത്ത ചടങ്ങില്‍ വെച്ച് തുറന്നടിച്ചിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ശ്രീധരന്‍പിള്ള ഉറപ്പും നല്‍കിയിരുന്നു.

ഇത്തരത്തില്‍ പലതരത്തില്‍ സിനിമകളെയും സിനിമാക്കാരേയും ദ്രോഹിക്കുന്ന ബി.ജെ.പി സര്‍ക്കാരും പ്രവര്‍ത്തകരും ലൈസന്‍സില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ച നടന്‍ മോഹന്‍ലാലിനെ സഹായിക്കാന്‍ ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (23 minutes ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (29 minutes ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (35 minutes ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (38 minutes ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (41 minutes ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (55 minutes ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (2 hours ago)

Malayali Vartha Recommends