'ടാക്സ് വിളിയെടാ; നിങ്ങള്‍ക്ക് ബാലഗോകുലത്തിന്റെ ഘോഷയാത്രേല് ഭാരതാംബയായോ മറ്റോ പോയാപ്പോരേ? സന്ദീപ് വാര്യര്‍ക്ക് ദീപ നിശാന്തിന്റെ മറുപടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സിനിമാക്കാരെ ഒന്നടങ്കം വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്നേഹമില്ലാത്തവരാണെന്നും കപട രാജ്യസ്‌നേഹികളാണെന്നുമായിരുന്നു കുമ്മനം പ്രതികരിച്ചത്. പിന്നാലെ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും സിനിമാ താരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഒരു ഇന്‍കം ടാക്സ് റെയ്ഡ് നടന്നാല്‍ അത് രാഷ്ട്രീയ പകപോക്കലായി കണീരൊഴുക്കുക്കരുതെന്നായിരുന്നു സന്ദീപിന്റെ വിമര്‍ശനം. സിനിമാ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയുമായി വന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാഹിത്യകാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത്.
നികുതി വെട്ടിപ്പ് നടത്തുവാനാണ് താത്പര്യമെങ്കില്‍ അതിനുള്ള വഴിയാണ് സന്ദീപ് വാര്യര്‍ പങ്കുവച്ചതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നത്. നടന്‍മാര്‍ അഭിപ്രായം പ്രകടിപ്പിച്ചാലും നടിമാര്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്. ആദായ നികുതിയോടും സ്ത്രീകളോടുമുള്ള നിലപാടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാര്യര്‍ പങ്കുവച്ചതെന്നും ദീപ നിശാന്ത് ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
അതായതുത്തമാ! നികുതിവെട്ടിപ്പ് നടത്താന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ടപ്പാര്‍ട്ടീല് ചേര്‍ന്നാ മതീന്നര്‍ത്ഥം! 'പൊളിറ്റിക്കലായി' ഒരു സ്റ്റേറ്റ്‌മെന്റും പാടില്ലാന്നര്‍ത്ഥം! ഇനിയഥവാ നടന്മാരങ്ങനെ ചെയ്താത്തന്നെയും നടിമാര്‍ ചെയ്യാന്‍ പാടില്ലാന്നര്‍ത്ഥം ! നിങ്ങക്ക് ബാലഗോകുലത്തിന്റെ ഘോഷയാത്രേല് ഭാരതാംബയായോ മറ്റോ പോയാപ്പോരേ? എന്തിനാണ് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തി ഞങ്ങളെ ദേഷ്യം പിടിപ്പിക്കണത്? ഇന്‍കംടാക്സിനെയൊക്കെ ഒരു ശരാശരി സംഘി നോക്കിക്കാണണത് എങ്ങനെയാണെന്നറിയാന്‍ കൃത്യമായ ഉദാഹരണമാണ്! സ്ത്രീകളോടൊക്കെയുള്ള കൃത്യമായ നിലപാടാണ്! കളിക്കരുത്! ഞങ്ങ ടാക്സടപ്പിക്കുവേന്‍... 'ടാക്സ് വിളിയെടാ!
https://www.facebook.com/Malayalivartha























