കേരളത്തിലെ പാലിൽ ഷാംപൂ; പൊട്ടിത്തെറിച്ചു ശ്രീനിവാസൻ; അമ്പരന്ന് മലയാളികൾ

കേരളത്തിലെ നഗരങ്ങളിൽ വിൽക്കുന്നത് ഷാംപൂ കലർന്ന പാൽ. മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവുമായ ശ്രീനിവാസനാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കൊച്ചി നഗരത്തില്‍ പ്രതിദിനം ആറു കണ്ടയ്നര്‍ കൃത്രിമ പാല്‍ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നാണ് താരം ആരോപിക്കുന്നത്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നടൻ വിമര്‍ശിച്ചു. വടക്കന്‍പറവൂര്‍ ഏഴിക്കരയില്‍ മല്‍സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനിവാസന്‍.
ആരോഗ്യത്തിന് വളരെ ഗുണകരമാണ് പാലും പാലുത്പ്പന്നങ്ങളും. പാൽ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ സഹായിക്കും. ആരോഗ്യം വർധിപ്പിക്കുന്ന നിരവധി പോഷ കങ്ങൾ പാലിൽ ഉൾപ്പെട്ടിരിക്കുന്നു. പാൽ എല്ലുകൾക്ക് വളരെ നല്ലതാണ്, കാരണം ഇത് ആരോഗ്യകരമായ അസ്ഥികൾക്കും പല്ലുകൾക്കും ആവശ്യമായ ധാതുക്കളായ കാൽസ്യം പ്രദാനം ചെയുന്നു. പശുവിൻ പാലിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. കാൽസ്യം, വിറ്റാമിൻ ഡി എന്നിവ ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിക്കുന്നു.പശുവിൻ പാൽ പൊട്ടാസ്യത്തിന്റെ ഉറവിടമാണ്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കോശങ്ങളുടെ വളർച്ച നിയന്ത്രണത്തിലും കാൻസർ സംരക്ഷണത്തിലും സഹായിക്കുന്ന വിറ്റാമിൻ ഡിയും പാലിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ കേരളത്തിൽ ഇന്ന് ഇറക്കുമതി ചെയുന്ന പാലിൽ ഗുണങ്ങളെക്കാളേറെ ദോഷങ്ങളാണുള്ളത്. നഗരങ്ങളിൽ ലഭ്യമാകുന്ന പാലിൽ ആണ് കൂടുതലായും മായം കലരാറുള്ളത് . നിറത്തിനും കൊഴുപ്പിനുംവേണ്ടി പാലിൽ ചേർക്കുന്ന രാസ വസ്തുക്കൾ അമ്പരപ്പിക്കുന്നവയാണ്. സോപ്പ്, ആസിഡ്, പഞ്ചസാര, ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കളാണ് ഇതിൽ ചേർക്കുന്നത്. ഇവയിൽ പലതും വളരെ ദൂഷ്യഫലങ്ങളുള്ളതും ജീവഹാനിക്കുവരെ കാരണമാകുന്നവയുമാണ്. പാലിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനാണ് കൂടുതലായും മായം ചേർക്കുന്നത്. ഇന്ന് കടകളിൽ പലപേരുകളിൽ പാൽ ലഭ്യമാണ്. കൊഴുപ്പു കൂടിയതും കുറഞ്ഞതുമായ പാൽ ലഭ്യമാണ്. എന്നാൽ ഏതു തരത്തിലുള്ള പാലിലായാലും വെള്ളം ചേർക്കുന്നത് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പതിവ് കാഴ്ചതന്നെയാണ്. നാടൻ പാലായാലും വരത്തൻ പാലായാലും മായം ഉറപ്പാണ്.
പാലിൽ മയമുണ്ടോയെന്നു വീട്ടിൽ തന്നെ എളുപ്പത്തിൽ കണ്ടുപിടിക്കാം. മിനുക്കിയ ചരിഞ്ഞ പ്രതലത്തിൽ ഒരു തുള്ളി പാൽ ഇടുന്നതിലൂടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനാകും. ശുദ്ധമായ പാലിന്റെ തുള്ളി പതുക്കെ ഒരു വെളുത്ത നടപ്പാത ഉപേക്ഷിച്ച് ഒഴുകുന്നു, അതേസമയം വെള്ളത്തിൽ മായം ചേർക്കുന്ന പാൽ ഒരു അടയാളം പോലും കൂടാതെ ഉടനടി ഒഴുകും. പാലിന് സ്വാഭാവിക വെളുത്ത നിറം ലഭിക്കാൻ പാലിൽ ഡിറ്റർജെന്റുകളും ചേർക്കാറുണ്ട്. ചെറുചൂടിൽ പാൽ കട്ടിയാകുന്നതുവരെ തിളപ്പിക്കുക. ഇത് കുറുകിവരുമ്പോൾ എണ്ണമയം ഉണ്ടെങ്കിൽ പാൽ ശുദ്ധമാണ്. ഇല്ലെങ്കിൽ മായം കലർന്നതും. പാലും പാലുത്പന്നങ്ങളും വാങ്ങുമ്പോൾ വീട്ടിൽ ഇത്തരം ലളിതമായ പരിശോധനകൾ ചെയ്യാൻ ശ്രമിക്കുക.
https://www.facebook.com/Malayalivartha























