Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മറ്റൊരുത്തനേം വിശ്വാസമില്ല... പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിരോധത്തില്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന സാമ്പിള്‍ വെടിക്കെട്ട് ഫലം കണ്ടതോടെ സുരേന്ദ്രന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കി അമിത്ഷാ; പൗരത്വഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പ്രക്ഷോഭം ഒതുക്കാനുള്ള ചുമതല കെ സുരേന്ദ്രന്; ബിജെപി സംസ്ഥാന പ്രസിഡന്റെല്ലെങ്കില്‍ ഉയര്‍ന്ന സ്ഥാനം

27 DECEMBER 2019 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ തന്ത്രങ്ങളൊരുക്കി. ഇതിന്റെയടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തും വേണ്ടി ഓരോ നേതാക്കളെയാണ് ചുമതലപ്പെടുത്തിയത്. കേരളത്തില്‍ ഇതിനായി നറുക്ക് വീണിരിക്കുന്നത് ബിജെപി നേതാവ് കെ. സുരേന്ദ്രനേയാണ്. പ്രതിഷേധത്തിനെതിരായി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന സാമ്പിള്‍ വെടിക്കെട്ട് ഫലം കണ്ട് വിഷയം വഴിമാറിയിരുന്നു. സിനിമാ താരങ്ങള്‍ നടത്തിയ പ്രതിഷേധമാണ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്ദീപ് വാര്യരും കുമ്മനവും കൂടി പ്രതിരോധിച്ചത്.

സിനിമാക്കാരില്‍ ടാക്‌സ് നല്‍കാത്തവര്‍ പിടിയിലായാല്‍ പിന്നെ കുറ്റം പറയരുതെന്നാണ് സന്ദീപ് പറഞ്ഞത്. പിന്നാലെ സിനിമാക്കാരുടെ രാജ്യസ്‌നേഹം കുമ്മനം എടുത്തിട്ടു. സുരേന്ദ്രനാകട്ടെ സന്ദീപിന് പിന്തുണ നല്‍കുകയും സംസ്ഥാനം നിയമത്തിനെതിരെ എതിര്‍ത്താല്‍ കേന്ദ്ര വിഹിതം അവതാളത്തിലാകുമെന്ന സൂചനയും നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിന്റെ അവസാന വര്‍ഷം പദ്ധതികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്ര സഹായം വേണം. സംസ്ഥാനത്തെ മിക്കവാറും ജനക്ഷേമ പദ്ധതികള്‍ 60 ശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്. അത് നിന്നാല്‍ തന്നെ ജനം വെറുത്തോളും. ഇത് സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരേധത്തിലാക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് സുരേന്ദ്രന്റെ സാമ്പിള്‍ വെടിക്കെട്ടിന്റെ വിജയം.

ഇതോടെ ആര്‍.എസ്.എസും നിലപാട് മാറ്റിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനെ ബി.ജെ.പി. തന്നെ നിശ്ചയിക്കട്ടെയെന്നും കെ. സുരേന്ദ്രന്റെ പേര് ഉയരുകയാണെങ്കില്‍ എതിര്‍ക്കേണ്ടെന്നും ആര്‍.എസ്.എസ്. തീരുമാനം. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പ്രചാരണം ചെറുക്കാനുള്ള നടപടികളുടെ ഏകോപനച്ചുമതല സുരേന്ദ്രനു നല്‍കുകയും ചെയ്തു. സംസ്ഥാന അധ്യക്ഷന്റെ കസേര ഒഴിഞ്ഞുകിടക്കുന്നത് പ്രതിരോധത്തിന്റെ കരുത്തുകുറച്ച സാഹചര്യത്തിലാണു സുരേന്ദ്രനെ ചുമതലയേല്‍പ്പിച്ചത്.

നാളെ മുതല്‍ മൂന്നു ദിവസം ജില്ലാ തലങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സുരേന്ദ്രന്‍ ഏകോപിപ്പിക്കേണ്ടത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുധീര്‍, പാര്‍ട്ടി വക്താവ് എ. ഗോപാലകൃഷ്ണന്‍, അഡ്വ. ജയസൂര്യന്‍ എന്നിവരാണ് ഏകോപന സമിതി അംഗങ്ങള്‍.

തുടര്‍ന്ന് മണ്ഡലാടിസ്ഥാനത്തില്‍ 150 കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് പ്രചാരണം ശക്തമാക്കാനും ആര്‍.എസ്.എസിന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.തമിഴിെശെ സുന്ദര്‍രാജനു ഗവര്‍ണര്‍ സ്ഥാനം ലഭിച്ചതോടെ തമിഴ്‌നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ സുഖ്‌റാം ഓറോണ്‍ രാജിവച്ച ഒഴിവില്‍ ഝാര്‍ഖണ്ഡിലും പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്തണം. അതിനൊപ്പം കേരളത്തിലെ അധ്യക്ഷനെയും പ്രഖ്യാപിക്കാനാണു നീക്കം.

മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷനാക്കണമെന്ന ആര്‍.എസ്.എസിന്റെ ആവശ്യത്തോടു ബി.ജെ.പി. കേന്ദ്ര നേതൃത്വം താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. പാര്‍ട്ടിയെ നയിക്കുന്നതില്‍ കുമ്മനം പരാജയപ്പെട്ടെന്നു വിലയിരുത്തിയ ബി.എല്‍. സന്തോഷാണ് നിലവില്‍ ബി.ജെ.പി. കേന്ദ്ര സംഘടനാ സെക്രട്ടറി. ഗവര്‍ണറായിരുന്ന കുമ്മനം വീണ്ടും സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനോടു സംഘടനയില്‍ ഭിന്നാഭിപ്രായവും ഉയര്‍ന്നതോടെയാണ് ആര്‍.എസ്.എസ്. നേതൃത്വം പിന്മാറിയത്. നേരത്തേ സുരേന്ദ്രനെ എതിര്‍ത്തപ്പോഴുണ്ടായിരുന്ന സാഹചര്യം മാറിയെന്നും തങ്ങള്‍ നിര്‍ദേശിച്ച കുമ്മനത്തിനും തുടര്‍ന്നു പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും രാഷ്ട്രീയ സാഹചര്യങ്ങളിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നും വിലയിരുത്തിക്കൂടിയാണു പിന്മാറ്റം.

കുമ്മനത്തിനും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും ദേശീയ നേതൃത്വത്തില്‍ സ്ഥാനം പരിഗണനയിലുണ്ട്. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷിനെതിരേ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാനും ആലോചിക്കുന്നുണ്ട്.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends