Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മണ്ഡലപൂജ നടക്കുമ്പോള്‍... ഒരു യുവതികളേയും കയറ്റാന്‍ പാര്‍ട്ടിക്കാരോ സര്‍ക്കാരോ സംഘടനകളോ ശ്രമിക്കാതിരുന്നതോടെ ശാന്തമായി ശബരിമലയില്‍ മണ്ഡലപൂജ കഴിഞ്ഞ് നടയടക്കുന്നു; അയ്യപ്പന്റെ അപാര ശക്തിയില്‍ വിശ്വസിച്ച് ശബരിമലയിലെത്തിയത് കോടിക്കണക്കിന് ഭക്തര്‍; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ശബരിമല നടവരവ് മാത്രം 156 കോടി കവിഞ്ഞു

27 DECEMBER 2019 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

കലിയുഗവരദനായ അയ്യപ്പന്റെ അപാരശക്തി ഭക്തര്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെടുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയം സംഘര്‍ഷം നിറഞ്ഞതായിരുന്നു ശബരിമല. ഇപ്പോഴാകട്ടെ ഒരു യുവതിയേയും കയറ്റാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ പോലീസോ പിന്തുണ നല്‍കുന്നില്ല. അതോടെ ഒരു യുവതി പോലും ശബരിമലയില്‍ കയറാന്‍ രംഗത്ത് വന്നതുമില്ല. ഫലമോ ശബരിമലയുടെ യശസ് ഉയര്‍ന്നു. ഭക്തര്‍ ശബരിമലയിലേക്ക് ഒഴുകി. സര്‍ക്കാരിനാകട്ടെ കണ്‍നിറയെ വരുമാനവും.

അങ്ങനെ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി മണ്ഡലകാലത്തിന് ഇന്ന് സമാപനമാകുകയാണ്. രാവിലെ പത്തിനും പതിനൊന്നേ നാല്‍പതിനും ഇടയിലാണ് മണ്ഡലപൂജ. പുലര്‍ച്ചെ മൂന്ന് മണിയോടെ ക്ഷേത്രനട തുറന്നു. തങ്ക അങ്കി ചാര്‍ത്തിയുള്ള അയ്യപ്പനെ ദര്‍ശിക്കാന്‍ ആയിരകണക്കിന് തീര്‍ഥാടകരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജണ്ടറുകളെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതിയുണ്ട്. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് തടഞ്ഞത്. ജില്ലാ കളക്ടര്‍ ഇപെട്ട് ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍മാരെ കയറ്റുന്നതില്‍ വിരോധമില്ലെന്ന് നേരത്തെ ശബരിമല തന്ത്രി വ്യക്തമാക്കിയതിനാല്‍ കാര്യമായ പ്രതിഷേധം ഉണ്ടായില്ല.

അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടക പ്രവാഹത്തിനൊപ്പം വരവിലും വന്‍ വര്‍ധനവാണുണ്ടായത്. മണ്ഡലകാലം വെള്ളിയാഴ്ച തീരാനിരിക്കെ, 39 ദിവസത്തെ വരവ് 156.60 കോടി രൂപയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു പറഞ്ഞു. നാണയങ്ങള്‍ എണ്ണാതെയാണിത്. തിരുപ്പതി മാതൃകയില്‍ നാണയങ്ങള്‍ എണ്ണാന്‍ കഴിഞ്ഞദിവസമാണ് അനുമതി ലഭിച്ചത്. പ്രാഥമിക കണക്കില്‍ ഏഴു കോടിക്ക് മുകളില്‍ നാണയങ്ങള്‍ ഉണ്ട്. നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ വരവ് റെക്കോഡിലെത്തുമെന്നാണ് സൂചന.

ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരവ് 2017ലായിരുന്നു. മണ്ഡലകാലത്തെ ആദ്യ 39 ദിവസത്തെ വരവ് അന്ന് 164 കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം 105 കോടിയും.

ഇത്തവണ അരവണ നല്‍കിയ വകയിലാണ് ഏറ്റവും കൂടുതല്‍ വരവ്. 67.76 കോടി രൂപ. കഴിഞ്ഞ വര്‍ഷം 40.98 കോടിയാണ് കിട്ടിയത്. കാണിക്ക ഇത്തവണ 53.14 കോടിയാണ്. കഴിഞ്ഞ വര്‍ഷം 42 കോടി ആയിരുന്നു. ഈ വര്‍ഷം അപ്പം നല്‍കിയതില്‍ ഒന്‍പത് കോടി കിട്ടിയപ്പോള്‍ മുന്‍ വര്‍ഷം 3.8 കോടി ആയിരുന്നു. വഴിപാടുകളുടെ കണക്കിലും വരവ് കൂടി.

ഇതുവരെ 33 ലക്ഷം തീര്‍ത്ഥാടകര്‍ വന്നതായാണ് കണക്ക്. കഴിഞ്ഞ മൂന്നുദിവസം ഉണ്ടായ വലിയ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കൊണ്ടുവന്ന നിയന്ത്രണം ഭക്തര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്ന പരാതികളുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. വണ്ടികള്‍ ഇടത്താവളങ്ങളില്‍ തടയുന്നത് പതിവാണ്. പക്ഷേ, ഭക്തര്‍ക്ക് ഭക്ഷണവും മറ്റും കിട്ടുന്ന സ്ഥലങ്ങളില്‍ മാത്രമേ വണ്ടികള്‍ തടയാവൂ. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. ആരെങ്കിലും വീഴ്ചകള്‍ വരുത്തിയതായി തെളിഞ്ഞാല്‍ നടപടി എടുക്കാമെന്ന് പോലീസ് അറിയിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി.

ശബരിമല സുരക്ഷയ്ക്ക് പോലീസ് നടപ്പാക്കുന്ന പദ്ധതികള്‍ ബോര്‍ഡുമായി മുന്‍കൂട്ടി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മകരവിളക്ക് മുന്നില്‍കണ്ട് അരവണ, അപ്പം എന്നിവ ആവശ്യത്തിന് സംഭരിക്കും. 15 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി ഉണ്ടാവും. അങ്ങനെ സമാധാന പൂര്‍ണമായ മണ്ഡല വിളക്കിനാണ് ഇന്ന് സമാപനമാകുന്നത്. ഇതോടെ ഭക്തരുടെ കണ്ണ് നിറയുകയാണ്. അവര്‍ കണ്ഠനമിടറി ശരണം വിളിക്കുകയാണ്. സ്വാമിയേ ശരണമയ്യപ്പാ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends