Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മോദിയുടെ പരസ്യം വേണ്ട; പൗരത്വ ഭേദഗതി നിയമത്തോട് വിയോജിച്ച് കേന്ദ്രസർക്കാർ പരസ്യങ്ങൾ സ്വീകരിക്കേണ്ടെന്ന നിയലപാടിൽ ലീഗ് ദിനപത്രമായ ചന്ദ്രിക; ചന്ദ്രികയെ പിന്തുടരാൻ പാർട്ടിപത്രങ്ങൾ തയ്യാറുണ്ടോ?

27 DECEMBER 2019 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

പൗരത്വ ഭേദഗതി നിയമത്തോട് വിയോജിച്ച് ലീഗ് ദിനപത്രമായ ചന്ദ്രിക കേന്ദ്രസർക്കാർ പരസ്യങ്ങൾ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കെ കേന്ദ്ര സർക്കാരിനെ നാഴികയ്ക്ക് നാൽപ്പതുവട്ടം സി പി എം, സി പി ഐ, കോൺഗ്രസ് പാർട്ടി പത്രങ്ങൾ എന്ത് നിലപാട് എടുക്കുമെന്ന് കേരളം കാത്തിരിക്കുന്നു.

ചന്ദ്രിക ലാഭകരമായി പ്രവർത്തിക്കുന്ന ഒരു ദിനപത്രമല്ല. മുസ്ലീം ലീഗിന്റെ പരിമിതമായ സാമ്പത്തിക സൗകര്യങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാണ് ചന്ദ്രിക പ്രവർത്തിക്കുന്നത്. ശമ്പളം പോലും കൃത്യമായി കൊടുക്കാനാവാത്ത സാഹചര്യം ചന്ദ്രികയിൽ നിലവിലുണ്ട് എന്നാണ് ആക്ഷേപം.

എന്നാൽ സി പി എം പാർട്ടി പത്രം സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലാണ്. സർക്കാർ ജീവനക്കാരിൽ ഒരു നല്ല ശതമാനം പാർട്ടി പത്രത്തിന്റെ വരിക്കാരാണ്. സി പി ഐയുടെ പത്രവും അത്ര മോശപ്പെട്ട അവസ്ഥയിലല്ല. അടുത്ത കാലത്ത് പത്രത്തിന്റെ അച്ചടി വരെ പുതിയ രൂപത്തിലാക്കി. കോൺഗ്രസിന്റെ പത്രമാകട്ടെ കോൺഗ്രസുകാർക്ക് പോലും താത്പര്യമില്ലാത്തതിനാൽ മെച്ചപ്പെട്ട സാമ്പത്തികമായി നല്ല അവസ്ഥയിലല്ല. കോൺഗ്രസിന്റെ മുഖപത്രം ദീർഘകാലം അച്ചടി മുടങ്ങിയതാണ്. പിന്നീട് എ.കെ. ആന്റണി താത്പര്യമെടുത്താണ് പത്രത്തിന്റെ അച്ചടി പുനരാരംഭിച്ചത്.

പത്രത്തിന് പരസ്യമില്ലാതെ നിലനിൽപ്പില്ല. ലോകത്ത് ഏറ്റവുമധികം വിലകുറച്ച് വിൽക്കുന്ന ഉത്പന്നമാണ് ദിനപത്രം. പരസ്യത്തിന്റെ പിന്തുണ ഉള്ളതു കൊണ്ടു മാത്രമാണ് ഇത്രയധികം വില കുറച്ച് പത്രങ്ങൾ നടത്താൻ കഴിയുന്നത്. മുഖ്യധാരാ പത്രങ്ങൾ ഒഴികെയുളളവ നഷ്ടത്തിലാകാനുള്ള പ്രധാന കാരണം പരസ്യങ്ങളുടെ അഭാവം തന്നെയാണ്. സി പി എമ്മിന്റെയും സി പി ഐയുടെയും പത്രങ്ങൾക്ക് പരസ്യങ്ങൾക്ക് പഞ്ഞമില്ല. കോൺഗ്രസിന് കേരളത്തിലും കേന്ദ്രത്തിലും ഭരണമില്ലാത്തതിനാൽ പരസ്യത്തിന്റെ കാര്യത്തിൽ ബുദധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അടുത്ത കാലത്തായി വാണിജ്യ പരസ്യങ്ങൾക്ക് വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്.വിപണിയിലുണ്ടായ തകർച്ചയാണ് ഇതിന് കാരണം.

നിരവധി കേന്ദപദധതികളുടെ പരസ്യങ്ങൾ വിവിധ പാർട്ടി പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കുന്നുണ്ട്. അത് എല്ലാ പത്രങ്ങൾക്കും ജനാധിപത്യപരമായി നൽകണമെന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നിലപാടല്ല. സർക്കാരിന്റെ ഏതൊക്കെ പരസ്യങ്ങൾ ഏതെല്ലാം പത്രങ്ങൾക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് . അതിൽ അവർക്കുള്ള അധികാരം ആർക്കും ചോദ്യം ചെയ്യാനാവില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ഭരിക്കുന്ന പാർട്ടിയായ ബി ജെ പിയാണ്. വാർത്താ വിതരണ മന്ത്രാലയത്തിനും രാഷ്ട്രീയ നയങ്ങൾ ബാധകം തന്നെയാണ്.

പത്രങ്ങളെക്കാൾ കൂടുതൽ പരസ്യങ്ങൾ വാങ്ങുന്നത് കേന്ദ്ര സർക്കാരിനെ എന്തിനും ഏതിനും വിമർശിക്കുന്ന ഭൃശ്യമാധ്യമങ്ങളാണ്. ഒരു ബിജെപി നേതാവിന്റെ ഉടമസ്ഥതതയിലുള്ള ദൃശ്യമാധ്യമം കോടികളാണ് കേന്ദ്രസർക്കാരിൽ നിന്നും പരസ്യ ഇനത്തിൽ ഈടാക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങളിൽ ഇവർ ഒരു ദയയും കാണിക്കാറില്ല. ദേശീയ തലത്തിൽ നെറ്റ് വർക്കുള്ള മലയാളം ദൃശ്യമാധ്യമങ്ങളും കേന്ദ്രസർക്കാരിന്റെ പരസ്യം യഥേഷ്ടം നൽകുന്നുണ്ട്. കേന്ദ്രത്തിനെതീരെ ഇവർ നടത്തുന്ന ചർച്ചകൾ കണ്ടാൽ കണ്ണുതള്ളിപോകും.

എന്നാൽ കേന്ദ്രസർക്കാരിന്റെ പോക്കറ്റിൽ നിന്നുള്ള പണമല്ല പരസ്യവരുമാനമായി ലഭിക്കുന്നതെന്ന് പാർട്ടിക്കാർ പറയുന്നു. അതെന്തായാലും ആർക്കൊക്കെ പരസ്യം നൽകണമെന്ന കാര്യത്തിൽ കേന്ദ്രം ഉടൻ തീരുമാനമെടുത്തേക്കും.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends