പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയെ നാടുകടത്തുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയെ നാടുകടത്തുന്നു. നോര്‍വീജിയന്‍ വനിത യാന്‍ മേതെ യോഹാന്‍സണിനോട് ഇന്ത്യ വിടാന്‍ നിര്‍ദേശം നല്‍കി. വീസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പേരിലാണ് നടപടി എടുത്തത്. ടൂറിസ്റ്റ് വീസയിലാണ് യാന്‍ കേരളത്തില്‍ എത്തിയത്. തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണു യാന്‍ മേതെ പങ്കെടുത്തത്.
പ്രതിഷേധത്തിന്റെയും അതില്‍ പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ യാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോംഗ് മാര്‍ച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പങ്കുവച്ചിരുന്നു. ഇതാണു പ്രശ്‌നമായത്. ഇവരെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്ആര്‍ആര്‍ഒ) അധികൃതര്‍ ചോദ്യം ചെയ്തിരുന്നു. ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ യാനെയ്ക്കു മാര്‍ച്ച് വരെ വീസ കാലാവധിയുണ്ട്. ഡിസംബര്‍ 21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണു യാന്‍ താമസിക്കുന്നത്. 2014 മുതല്‍ യാന്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത മദ്രാസ് ഐഐടി വിദ്യാര്‍ഥിയായ ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിലെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























