വീട്ടുകാരുമായി വിവാഹത്തെ ചൊല്ലിവഴക്കിട്ടു, കാമുകനെ വിളിച്ചു വരുത്തി ബൈക്കില്‍ കയറിപ്പോയത് മരണത്തിലേക്ക്!

പുലര്‍ച്ചെ രണ്ടരയോടെ, മൂവാറ്റുപുഴയ്ക്കടുത്ത് എംസി റോഡില്‍ വാളകത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് വാളകത്ത് ലോറിയുടെ പിറകില്‍ ഇടിച്ചു കയറുകയായിരുന്നു.
ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം സുനില്‍ (23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയില്‍ പകിടപ്പറമ്പില്‍ കണ്ണന്റെ മകള്‍ ശ്രാവണി (19) എന്നിവരാണ് മരിച്ചത്.
അപകടത്തെ കുറിച്ച് രാവിലെ പൊലീസിനെ അറിയിച്ചത് കാല്‍നട യാത്രികരാണ്. ഉടന്‍ തന്നെഇരുവരെയും പൊലീസ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തില്‍ ഡ്രൈവറാണ് ശ്യാം. ശബരിമല തീര്‍ഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കില്‍ കയറി പോയെന്നാണ് പൊലീസിനു ലഭിച്ച വിവരം.
രാത്രി പൊടുന്നനെ ബൈക്കുമായി പോയെന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ വിവരം. മിനിയാണ് ശ്യാമിന്റെ അമ്മ. സഹോദരി: ശരണ്യ. ശ്രീജയാണ് ശ്രാവണിയുടെ അമ്മ. സഹോദരന്‍: സാഗര്‍
https://www.facebook.com/Malayalivartha























