ഇനി മുന്നോട്ടു പോയാല്‍ ആള്‍ക്കാര്‍ നിങ്ങളുടെ തലമണ്ട അടിച്ച് പൊട്ടിക്കും; ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സിനെ പോലീസ് തടഞ്ഞതായി പരാതി

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍ജെന്‍ഡേഴ്‌സിനെ പോലീസ് തടഞ്ഞതായി പരാതി. തൃപ്തി, രഞ്ജിമോള്‍, അവന്തിക എന്നീ ട്രാന്‍സ്‌ജെന്‍ഡേഴ്‌സാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. പമ്പയില്‍ വച്ചാണ് ഇവരെ പോലീസ് തടഞ്ഞത്. മൂന്നു സ്ത്രീകള്‍ മലചവിട്ടാനെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ തടഞ്ഞതെന്നാണ് വിവരം. ഇവര്‍ കഴിഞ്ഞ പ്രാവശ്യം ദര്‍ശനം നടത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം തങ്ങള്‍ മല ചവിട്ടിയതാണെന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന കാര്യം പോലീസിനെ അറിയിച്ചിരുന്നുവെന്നും തൃപതി പറഞ്ഞു. എന്നാൽ ഇനി മുന്നോട്ടു പോയാല്‍ ആള്‍ക്കാര്‍ നിങ്ങളുടെ തലമണ്ട അടിച്ച് പൊട്ടിക്കുമെന്ന് മഫ്തിയിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ മുന്നറിയിപ്പു നല്‍കി. തങ്ങള്‍ക്ക് നിങ്ങള്‍ വരുന്നതു സംബന്ധിച്ച് ഇ-മെയില്‍ ഒന്നും വന്നിട്ടില്ലെന്നും മുകളിലേയ്ക്ക് കയറ്റി വിടരുതെന്ന് നിര്‍ദേശവുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഞങ്ങള്‍ മാദ്ധ്യമങ്ങളെ വിവരം അറിയിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോഴാണ് വിവരം കളക്ടറെ അറിയിക്കുകയും തുടര്‍ന്ന് മല കയറാന്‍ അനുവദിക്കുകയും ചെയ്തതെന്ന് തൃപ്തി പറഞ്ഞു.
സ്ത്രീകളായതിനാല്‍ പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ നിര്‍വാഹമില്ലെന്നായിരുന്നു പോലീസിന്റെ മറുപടി. പിന്നീട് മല ചവിട്ടി ദര്‍ശനത്തിനുശേഷം ഇവര്‍ തിരിച്ചിറങ്ങി. അതേസമയം ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
നാൽപത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനം കുറിച്ച് ശബരിമലയിൽ ഇന്നാണ് മണ്ഡലപൂജ. രാവിലെ 10 മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ. രാത്രി 10ന് ഹരിവരാസനം ചൊല്ലി നടയടക്കും. പിന്നെ 30ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക.
പ്രശ്നങ്ങൾ ഒഴിഞ്ഞു നിന്ന ഈ സീസണിൽ റെക്കോർഡ് തീർത്ഥാടകാരുടെ എണ്ണവും, വരുമാനവുമാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. മണ്ഡലപൂജയോട് അനുബന്ധിച്ചു കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല. ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്നലെ നടന്നിരുന്നു.
തങ്കഅങ്കി ഘോഷയാത്രയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സ്വീകരിച്ചു. ശബരിമല തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നാണ് തങ്കഅങ്കി പേടകം ഏറ്റുവാങ്ങിയത്. സൂര്യഗ്രഹണം കണക്കിലെടുത്ത് ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ സന്നിധാനത്ത് ഇന്നലെ വൻഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
സൂര്യഗ്രഹണം കണക്കിലെടുത്ത് ഏഴരമുതൽ നാല് മണിക്കൂര്‍ നടയടക്കുമെന്ന് നേരത്തെ അറിയിച്ചതിനാൽ പുലര്‍ച്ചെ മുതൽ വൻ തിരക്കായിരുന്നു സന്നിധാനത്ത്. ഈ സമയത്ത് പരമാവധി തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാക്കാനായിരുന്നു പൊലീസ് ശ്രമം. ഇതിനിടെ ശബരിമല വരുമാനത്തിൽ വൻ വര്‍ദ്ധനയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
156 കോടിക്ക് രൂപയ്ക്ക് മുകളിലാണ് ഇന്നലെ വരെയുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 105 കോടി മാത്രമായിരുന്നു. നാണയങ്ങൾ ഇതുവരെ എണ്ണിയിട്ടില്ല. അതും കൂടി ആകുമ്പോൾ സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വരെ വന്നേക്കാമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടൽ.
https://www.facebook.com/Malayalivartha























