ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു....

ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് 10 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിന് മുമ്പ് പുതിയ നിരക്ക് നിലവില്‍ വന്നേക്കും. സാധാരണ ടിക്കറ്റു മുതല്‍ വിവിധ വിഭാഗങ്ങളിലുള്ള എ.സി ടിക്കറ്റുകള്‍ക്ക് വരെ വില ഉയരും. 2014 ലാണ് മുമ്പ് ടിക്കറ്റ് നിരക്ക് 15 ശതമാനം കൂട്ടിയത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ നേരിട്ട് തൊടാതെ ഫ്‌ളെക്‌സി നിരക്ക്, തത്കാല്‍, സുവിധ, സുവിധസ്‌പെഷ്യല്‍, പ്രീമിയം തത്കാല്‍ തുടങ്ങി വിവിധ രീതികളിലായിരുന്നു ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുത്തിയിരുന്നത്. ഇത്തവണ ടിക്കറ്റ് നിരക്ക് നേരിട്ട് കൂട്ടാനാണ് നീക്കം. യാത്രാനിരക്ക് വര്‍ദ്ധനയ്ക്ക് ആനുപാതികമായി ചരക്ക് നീക്ക നിരക്കിലും സീസണ്‍ ടിക്കറ്റ് നിരക്കിലും വര്‍ദ്ധനയുണ്ടാവും.
"
https://www.facebook.com/Malayalivartha























