Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊച്ചിയല്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കേസിന്റെ വിചാരണയ്ക്ക് തുരങ്കം വയ്ക്കാന്‍ നടന്‍ ദിലീപും സംഘവും കളി തുടങ്ങി

27 DECEMBER 2019 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

കൊച്ചിയല്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കേസിന്റെ വിചാരണയ്ക്ക് തുരങ്കം വയ്ക്കാന്‍ നടന്‍ ദിലീപും സംഘവും കളി തുടങ്ങി. അഭിഭാഷകനും സാങ്കേതികവിദഗ്ധനും ഒപ്പം ദൃശ്യങ്ങള്‍ കണ്ട ശേഷം അതിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നാണ് ദിലീപ് ആക്ഷേപിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. വരുന്ന ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും. സാധാരണഗതിയില്‍ കോടതി ഹര്‍ജി തള്ളാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കാം. മുമ്പ് പല ഹര്‍ജികളുമായി ദിലീപ് വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ പോയിരുന്നു. വിചാരണ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് സര്‍ക്കാര്‍ അന്ന് ആരോപിച്ചിരുന്നു.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താലും ഇല്ലെങ്കിലും ദിലീപിനും മറ്റ് പ്രതികള്‍ക്കും തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ പരിശോധനയില്‍ ദൃശ്യങ്ങള്‍ ആധാകാരികമാണെന്നോ, അല്ലെന്നോ കണ്ടെത്തും. രണ്ടും പ്രതിഭാഗത്തിന് തിരിച്ചടിയാകും. കാരണം നടിയെ ആക്രമിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പൊലീസിന് നല്‍കിയത് ഇരയായ നടിയോ, പ്രോസിക്യൂഷനോ, പൊലീസോ അല്ല. മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ അഭിഭാഷകരനാണ്. അതിനാല്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെങ്കില്‍ ആര്? എന്തിന്? എവിടെ വെച്ച് നടത്തിയെന്ന് കണ്ടെത്തേണ്ടിവരും. അത് പ്രതികള്‍ക്ക് കൂടുതല്‍ കരുക്കാകും സൃഷ്ടിക്കുക.

തൊണ്ടിമുതലില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ഇരയോ, പ്രോസിക്യൂഷനോ, പൊലീസോ അല്ല. ദൃശ്യങ്ങള്‍ ഹാജരാക്കിയവരാണ് ആധികാരികത സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും മറ്റ് പല ശബ്ദങ്ങളും അതില്‍ കടന്ന് കൂടിയിട്ടുണ്ടെന്നുമാണ് ദിലീപിന്റെ ആരോപണം. ദിലീപ് , പ്രധാനപ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയിട്ടാണ് നടിയെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. അങ്ങനെയെങ്കില്‍ ആരായിരിക്കും കൃത്രിമത്വം നടത്താന്‍ ശ്രമിക്കുക? എന്ന ചോദ്യം വിചാരണക്കോടതിയില്‍ ഏറെ ശ്രദ്ധേയമാകും. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ തെളിവ് നശിപ്പിച്ചതിന് ദൃശ്യങ്ങള്‍ ഹാജരാക്കിയവര്‍ക്കെതിരെ കേസ് എടുക്കാനാകുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിലപ്പോള്‍ ഒന്നോ രണ്ടോ മാസം മുന്നോട്ട് പോകാനും സാധ്യതയുണ്ട്. വിചാരണ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി എത്രത്തോളം അദ്ദേഹത്തിന് ഗുണം ചെയ്യുമെന്ന് പ്രവചിക്കാനൊക്കില്ല. പത്ത് പ്രതികളില്‍ ആറ് പേരും ദൃശ്യത്തില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്. ഓരോ ഘട്ടത്തിലും പ്രതികള്‍ വാചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് കോടതിയില്‍ തിരിച്ചടിയാകുമോ എന്നും സംശയമുണ്ട്. അതേസമയം ദൃശ്യങ്ങള്‍ കാണണമെന്നുള്ളത് പ്രതിയുടെ സ്വാഭാവിക നീതിയാണെന്ന് പ്രോസിക്യൂഷനെ അനുകൂലിക്കുന്ന അഭിഭാഷകര്‍ വരെ ചൂണ്ടിക്കാണിക്കുന്നു. അത് കണ്ട ശേഷം വീണ്ടും തടസ്സഹര്‍ജിയുമായി മുന്നോട്ട് നീങ്ങുന്നതില്‍ പ്രോസിക്യൂഷനും സര്‍ക്കാരിനും കടുത്ത അതൃപ്തിയുണ്ട്. 
       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends