Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കേന്ദ്രനേതൃത്വത്തിന് കുമ്മനത്തിലുള്ള വിശ്വാസം കണക്കിലെടുത്ത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയോ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയോ ആക്കാനാണ് നീക്കമെന്ന് സൂചന

27 DECEMBER 2019 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദം രാജിവെച്ച് മിസോറാമിലേക്ക് ഗവര്‍ണറായി പറന്ന കുമ്മനം രാജശേശഖരന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജിവെച്ച് പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഉണ്ടായെങ്കിലും അവസാനനിമിഷം അദ്ദേഹത്തെ ഔട്ടാക്കി. അതോടെ യാതൊരു സ്ഥാനമാനങ്ങളുമില്ലാതെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് എന്തെങ്കിലും സ്ഥാനം നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന അധ്യക്ഷനില്ലാത്തതും ഗ്രൂപ്പിസവും അദ്ദേഹത്തിന് തിരിച്ചടിയായി. എന്നാല്‍ കേന്ദ്രനേതൃത്വത്തിന് അദ്ദേഹത്തിലുള്ള വിശ്വാസം കണക്കിലെടുത്ത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയോ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയോ ആക്കാനാണ് നീക്കമെന്ന് പാര്‍ട്ടിയിലെ ചില ഉന്നതവൃത്തങ്ങള്‍ മലയാളിവാര്‍ത്തയോട് സൂചിപ്പിച്ചു.

വിശ്വഹിന്ദുപരിഷത് നേതാവായിരുന്ന കുമ്മനം രാജശേഖരന്‍ സംസ്ഥാന ബി.ജെ.പിയുടെ അമരത്തേക്ക് വന്ന ശേഷം പുതിയ ചുവടുവയ്പ്പാണ് ഉണ്ടായത്. പതിവ് രാഷ്ട്രീയക്കാരുടെ തീരികളിലൂടെയല്ല അദ്ദേഹം സംഘടനയെ ചലിപ്പിച്ചത്. എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ തേടി മുന്നോട്ട് പോകാനുള്ള നീക്കം അദ്ദേഹം നടത്തി. തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം അടക്കമുള്ളവരുമായി അദ്ദേഹം അടുത്തബന്ധം ഉണ്ടാക്കിയത് ഒരു ഉദാഹരണം മാത്രം. സംസ്ഥാനത്ത് ഓഖി ആഞ്ഞടിച്ചപ്പോള്‍ ദുരന്തമുഖത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രകോപനപരമായ രീതികളിലൂടെയല്ല, സൗമ്യതയിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശകരെ നേരിട്ടത്. അങ്ങനെ ബി.ജെ.പിക്കൊരു പുതിയമുഖം നല്‍കാന്‍ അദ്ദേഹത്തിനായി.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിമെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കുമ്മനത്തെ കൂടെ കൂട്ടിയപ്പോള്‍ 'കുമ്മനടിച്ചു' എന്ന് ആക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ പലരും അവഹേളിച്ചപ്പോഴും അദ്ദേഹം പ്രകോപിതനായില്ല. 2002 ല്‍ മാറാട് കലാപം നടപ്പോള്‍ തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു കുമ്മനം. സാമുദായികഐക്യം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധചെലുത്തിയിരുന്നു എന്നതിന് ഉദാഹരണമാണത്. കടപ്പുറത്ത് മീന്‍പിടുത്തക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം ഹിന്ദുമുസ്ലീം സംഘര്‍ഷമായി പരിണമിക്കുകയും ഒന്നാം മാറാട് കലാപത്തിന് കാരണമാകുകയും അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2003 ല്‍ വീണ്ടും ഈ മേഖലയില്‍ കലാപമുണ്ടാകുകയും ഒന്‍പത് ആള്‍ക്കാര്‍ കൊല്ലപ്പെടുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തോടനുബന്ധിച്ച് ഹിന്ദു ഐക്യ വേദി നടത്തിയ സമരങ്ങളിലും കുമ്മനം രാജശേഖരന്‍ പ്രധാന പങ്കു വഹിച്ചിരുന്നു.

ഹൈന്ദവ സമൂഹത്തിന് വേണ്ടിയുള്ള കുമ്മനം രാജശേഖരന്റെ നിരന്തര ഇടപെടലുകളാണ് അദ്ദേഹത്തെ 2015ല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവിയിലെത്തിച്ചത്. അതിന് മുമ്പ് ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പദ്ധതി നടപ്പാക്കില്ലെന്ന് ഉറപ്പും നല്‍കിയിരുന്നു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം അത് പാലിക്കാന്‍ കുമ്മനവും ഇടപെട്ടു. നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും കടന്ന് വന്ന കുമ്മനം ബി.ജെ.പി അധ്യക്ഷനായതോടെ പതിവ് രീതികളില്‍ മാറ്റം വന്നു. അതോടെ ഗ്രൂപ്പ് കളിക്കുന്ന നേതാക്കന്‍മാര്‍ക്ക് രസിച്ചില്ല. എന്നാല്‍ കുമ്മനത്തിന്റെ പ്രവര്‍ത്തനമികവില്‍ ആകൃഷ്ടനായ പ്രധാനമന്ത്രി അദ്ദേഹത്തെ മിസോറാം ഗവര്‍ണറാക്കി. ഇനി പുതിയ ദൗത്യമാണ് കുമ്മനത്തിനായി മോദിയും അമിത്ഷായും നല്‍കുന്നത്. അവിടെയും കുമ്മനം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് കരുതാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends