Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസ് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പീലാത്തോസിനെ പോലെ കൈ കഴുകുന്നെന്ന് ആക്ഷേപം

27 DECEMBER 2019 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂഹം എന്നിവ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി

കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസ് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പീലാത്തോസിനെ പോലെ കൈ കഴുകുന്നെന്ന് ആക്ഷേപം. എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നെന്ന് സി.പി.എം വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും വിമര്‍ശനങ്ങള്‍ തുടരുകയാണ്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരത്തിലൊരു തീരുമാനം നടപ്പാകില്ലെന്ന് സാമാന്യബോധമുള്ള ആര്‍ക്കും അറിയാമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഉമോഷ്ബാബു കെ.സി ആരോപിക്കുന്നു. അദ്ദേഹം അടക്കം നിരവധി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

കുറഞ്ഞ് എട്ട് വര്‍ഷമെങ്കിലും കഴിയാതെ അലനും താഹയ്ക്കും പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പഠിക്കാനും എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസിലും മിടുക്കരായ രണ്ട് ചെറുപ്പക്കാരെ കൊലയ്ക്ക് കൊടുത്തൂ എന്നാണ് അവരുമായി അടുപ്പമുണ്ടായിരുന്ന അധ്യാപകര്‍ അടക്കം ആരോപിക്കുന്നത്. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ അവര്‍ തയ്യാറായില്ല. പ്രാദേശിക ഘടകങ്ങള്‍ ഇവരെ എങ്ങനെയും യു.എ.പി.എയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചതോടെ അവരും പ്രതിരോധത്തിലായി. 24 വയസ്സിന് താഴെയുള്ള രണ്ട് ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ ഈനാട്ടില്‍ എന്ത് മാവോയിസ്റ്റ് വിപ്ലവമാണ് നടക്കുന്നതെന്ന ആക്ഷേപം സി.പി.ഐ ചോദിക്കുന്നുണ്ട്.

സി.പി.എമ്മിന്റെ കേരളഘടകത്തിലെ ചിലരും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും അറിഞ്ഞുകൊണ്ടുള്ള കളിയാണ് സംസ്ഥാനത്തെ മാവോയിസ്റ്റ് വേട്ടയ്ക്കും വ്യാജഏറ്റുമുട്ടലിനും യു.എ.പി.എ അടക്കമുളള കേസുകള്‍ക്കും പിന്നിലെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. സി.പി.എമ്മില്‍ ബഹ്‌റഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രമുഖമാധ്യമപ്രവര്‍ത്തകനായ ഷാജഹാന്‍ അടുത്തിടെ പരിഹസിച്ചിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആഭ്യന്തരവകുപ്പിന് ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിനാണ് ബഹ്‌റയെ ഡി.ജി.പിയായി വച്ചിരിക്കുന്നതെന്ന ആക്ഷേപം സി.പി.എമ്മിനുള്ളില്‍ തന്നെ ശക്തമാണ്. സര്‍ക്കാരാകുമ്പോള്‍ ഇത്തരം ചില വിട്ടുവീഴ്ചകള്‍ ചെയ്‌തേ മുന്നോട്ട് പോകാനാകൂ അതുകൊണ്ട് പാര്‍ട്ടി ഈ വിഷയത്തില്‍ കണ്ണടയ്ക്കുകയാണ്.

എന്നാല്‍ സി.പി.ഐയ്ക്ക് ഇത് ഒട്ടും ദഹിച്ചിട്ടില്ല. അതുകൊണ്ടാണ് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചത്. മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സി.പി.ഐ നേതാക്കള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെങ്കിലും അതിപ്പോഴും സെക്രട്ടറിയേറ്റിലെ ഏതോ അലമാരയില്‍ പൊടിപിടിച്ച് കിടക്കുകയാണ്. അതൊരിക്കലും വെളിച്ചം കാണില്ലെന്ന് സി.പി.ഐക്കാര്‍ക്ക് അറിയാം. എങ്കിലും തങ്ങളുടെ നിലപാടില്‍ അവര്‍ അടിയുറച്ച് നില്‍ക്കുകയാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.പി.എ എന്ന കരിനിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആര്‍ജ്ജവത്തോടെ പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ സൗകര്യംപോലെ കരിനിയമങ്ങളെ എതിര്‍ക്കുകയും നടപ്പാക്കുകയും ചെയ്തിട്ട് ഒന്നുമറിഞ്ഞില്ലേ... എന്ന മട്ടില്‍ പ്രതികരിക്കുന്നവരെ പീലാത്തോസേ... എന്നല്ലാതെ എന്ത് വിളിക്കണം? നിങ്ങള്‍ പറയൂ... 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (3 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends