കാലിയായ ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗിക്ക് ദാരുണാന്ത്യം

ഹൃദ്രോഗിയായ ചങ്ങനാശ്ശേരി പായിപ്പാട് തൈയാട്ട് ഷാജിമോനെ (50) ശ്വാസം മുട്ടല്‍ കലശലായതോടെയാണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാലിയായ ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്നാണെന്ന് പറയപ്പെടുന്നു, പുലര്‍ച്ചെ ആശുപത്രിയിയിലെ രണ്ടാം വാര്‍ഡില്‍ ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വ്ച്ച് ശ്വാസം മുട്ടി മരിച്ചു.
വാര്‍ഡില്‍ ഉള്ള രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത് പൈപ്പ് വഴി ആയിരുന്നു. എന്നാല്‍ ശ്വാസം മുട്ടല്‍ കൂടിയതിനെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഷാജിമോനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
മൂന്നാം നിലയിലെ ഐ.സി.യുവിലേക്ക് കൊണ്ടുപോകാന്‍ ഓക്സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച സ്ട്രെച്ചര്‍ എത്തിച്ചു. ഓക്സിജന്‍ മാസ്‌ക് മുഖത്തു ഘടിപ്പിച്ച ശേഷം വാര്‍ഡില്‍ നിന്നും പുറത്തു ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഷാജിമോന്‍ ശ്വാസം കിട്ടാതെ അസ്വസ്ഥത കാണിച്ചിരുന്നു.
ഐ.സി.യുവിലേക്ക് മാറ്റാന്‍ കൊണ്ടുവന്ന സ്ട്രെച്ചറിലെ ഓക്സിജന്‍ സിലണ്ടര്‍ കാലിയായിരുന്നതിനാലാണ് ഓക്സിജന്‍ കിട്ടാതെ ഷാജിമോന്‍ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
ഷാജിമോന്റെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍ ആരോഗ്യ വകുപ്പിനു പരാതി നല്‍കും. സിലിണ്ടര്‍ കാലിയായിരുന്നെന്ന് ആശുപത്രി ജീവനക്കാര്‍ തന്നെയാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
ഷാജിമോന്റെ മരണത്തില്‍ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും, വാര്‍ഡുകളില്‍ ഓക്സിജന്‍ ലഭ്യതക്ക് തടസങ്ങളൊന്നും ഇല്ലെന്നും ആര്‍.എം.ഒ പറഞ്ഞു.
https://www.facebook.com/Malayalivartha























