നന്മ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം;പന്ത്രണ്ട് കുടുംബങ്ങൾക്ക് വീട്; പക്ഷെ ഒരു നിബന്ധന മാത്രം ; കിടപ്പാടമൊരുക്കി പ്രവാസി മലയാളി

പന്ത്രണ്ടു കുടുംബങ്ങൾക്ക് വീട് പണിതു നൽകിയൊരു അജ്ഞാതൻ. തൃശൂര്‍ വെളപ്പായയില്‍ നിര്‍ധനരായ പന്ത്രണ്ടു കുടുംബങ്ങള്‍ക്കാണ് വീടുകള്‍ പണിതു നല്‍കിയത്. മലയാളി പ്രവാസിയാണ് ഈ ധർമ്മം ചെയ്തത്. മാധ്യമങ്ങളിലൂടെ പേര് പുറംലോകം അറിയരുതെന്നായിരുന്നു ഈ പ്രവാസി മലയാളി നടത്തിയ ഒരേയൊരു നിബന്ധന. തൃശൂര്‍ വെളപ്പായ ദേശക്കാരായിരുന്നു വീടുകള്‍ പണിയാന്‍ പണം മുടക്കിയത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് ഇത് ചെയ്തത്. വെളപ്പായ ദേശത്തിന്റെ പേരില്‍ ഈ വീടുകള്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു .
ഈ ഗ്രാമത്തില്‍ തന്നെയുള്ള പന്ത്രണ്ടു കുടുംബങ്ങള്‍ക്കായിരുന്നു വീടുകൾ കിട്ടിയത് . 600 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകളായിരുന്നു പണിതത്. ആറു മുതല്‍ ഏഴു ലക്ഷം രൂപ വരെയായി ഒരോ വീടിനും. ഭൂരിഭാഗം പേര്‍ക്കും വീടു പണിയാന്‍ സ്ഥലം നേരത്തെ തന്നെ ഉണ്ടായിരുന്നു . സ്ഥലം ഇല്ലാത്ത രണ്ടു കുടുംബങ്ങള്‍ക്കു ഭൂമി വാങ്ങിയ ശേഷം വീടുകള്‍ പണിതു നല്‍കി. നാളെയാണ് വീടുകളുടെ സമര്‍പ്പണം നടക്കുന്നത്.
https://www.facebook.com/Malayalivartha























