പെരുമ്പാവൂരില്‍ ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ബസ്റ്റാന്റ്് കെട്ടിട സമുച്ചയത്തിന് മുകളില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തെ പഴക്കം ഉണ്ടായിരുന്ന നിലയില്‍ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
കളമശേരി മെഡിക്കല്‍ കോളേജില്‍ ഇന്നലെ മൃതദേഹം പോലീസ് സര്‍ജ്ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ആളെ തിരിച്ചറിയാത്തതിനാല്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 35 വയസ്സോളം പ്രായമുള്ള തമിഴ്‌നാട് സ്വദേശിയുടേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു.
മീന്‍ മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള പുതിയ ബസ്റ്റാന്റ് കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് മ്യതദേഹം കിടന്നത്. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു. അടിവസ്ത്രം ഇല്ലാതെ അര്‍ത്ഥനഗ്‌നനായി കമിഴ്ന്നാണ് മ്യതദേഹം കിടന്നിരുന്നത്. രണ്ടു ദിവസത്തെ വെയിലേറ്റതിനെ തുടര്‍ന്നാണ് മൃതദേഹം അഴുകി തുടങ്ങിയത്.
ഒരു യുവാവ്, കെട്ടിടത്തിന്റെ രണ്ടാം നിലയില്‍, ചൊവ്വാഴ്ച വൈകീട്ട് ആറോടെ പ്രാഥമിക ആവശ്യത്തിന് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേ യുവാവ് തലേ ദിവസം മ്യതദേഹം കണ്ടെങ്കിലും മദ്യപിച്ച് കിടക്കുന്നതാണെന്നാണ് കരുതിയത്.
വൈകുന്നേരങ്ങളില്‍ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ലൈംഗീക തൊഴിലാളികള്‍ തമ്പടിക്കുക പതിവാണ്. മൃതദേഹത്തിന് അരികില്‍ ഒരു ഷീറ്റ് വിരിച്ച നിലയില്‍ ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























