വീണ്ടും ഫോര്‍മലിന്‍ ഭീഷണി... മൊത്തവിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തി; കിളിമീന്‍ മത്സ്യം തത്കാലം ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ പിടികൂടി. ഇതില്‍ കൂടുതലും കിളിമീന്‍ ആയതിനാല്‍ ഈ ഇനം മത്സ്യം തത്കാലം ഉപയോഗിക്കരുതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി.
ചവറ, കരുനാഗപ്പള്ളി, പുതിയകാവ് എന്നിവിടങ്ങളിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 60 കിലോ മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ സാന്നിധ്യം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha