സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതി മരിച്ചു.
ബൈക്കോടിച്ചിരുന്ന യുവാവിന് കാലിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പെരിങ്ങമല ഇടുവ സ്വദേശി സുജിക്കാണ് ഗുരുതര പരിക്കേറ്റത്. പിന്നിലിരുന്ന ഗൗരി എന്ന യുവതി സംഭവസ്ഥലത്ത് മരിച്ചുവെന്ന് വിഴിഞ്ഞം പോലീസ് . ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് അപകടം നടന്നത്.
പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പളളിച്ചൽ ഭാഗത്ത് നിന്ന് വെങ്ങാനൂർ റൂട്ടിലേക്ക് പോകുകായിരുന്നു ബൈക്ക് യാത്രികരെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha


























