FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!

മാസപ്പടി അഴിമതി ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇ ഡി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാൻ സമർമ്മിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു. കേസെടുക്കാൻ ആവശ്യമായ മൊഴികളും ലഭ്യമാക്കിയിട്ടുണ്ടെന്ന ഇഡി വാദം സർക്കാരിനെ കോടതി ഓമർപ്പിച്ചു. കേസെടുക്കണമെന്ന ശുപാർശ കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഹർജിയെ എതിർത്ത് സർക്കാർ
ഇഡി കത്തിൽ എഫ്ഐആർ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇ ഡിയുടെ പ്രധാന തെളിവ് ഡയറി മാത്രമാണ്. ഡയറി വെച്ച് കേസെടുക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയില്‍ വാദിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാന്‍ കഴിയുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു. എന്നാല്‍, ഡയറി മാത്രമല്ലല്ലോ മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha



























