ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"

മഴയും വെള്ളപ്പൊക്കവും തകര്‍ത്തുകളഞ്ഞ നേപ്പാളില്‍ കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 1,400-ലധികം ആളുകളുടെ ജീവനെടുത്ത മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരാകും മുമ്പാണ് പ്രകൃതി വീണ്ടും ഈ നാടിനുമേല്‍ ദുരന്തം വിതയ്ക്കുന്നത്. കണ്‍മുന്നിലെ മണ്ണ് പിളര്‍ന്ന് വീടുകള്‍ നദിയിലേക്ക് താഴുന്നത് ഭീതിയോടെ നോക്കിനില്‍ക്കാനേ ഇവിടുത്തെ സാധാരണക്കാര്‍ക്ക് കഴിഞ്ഞുള്ളൂ.
വെള്ളപ്പൊക്കത്തിലും തുടര്‍ച്ചയായ മണ്ണിടിച്ചിലിലും പെട്ട് സ്വന്തം നിഴല്‍പോലെ കരുതിയ വീടുകള്‍ തകര്‍ന്നുതരിപ്പണമാകുന്നത് കണ്ടപ്പോള്‍ കുട്ടികളെയും നെഞ്ചോടുചേര്‍ത്ത് അലറിവിളിച്ചാണ് പലരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഓടിയത്. മരങ്ങളും കെട്ടിടങ്ങളും ഒന്നൊന്നായി ഒലിച്ചുപോകുന്ന കാഴ്ച നേപ്പാളിനെ വീണ്ടും കണ്ണീരിലാഴ്ത്തുകയാണ്. മറ്റൊരു ദൃശ്യത്തില്‍ നദിയുടെ തീരത്തുണ്ടായിരുന്ന കൂറ്റന്‍ വീട് പെട്ടെന്ന് കുത്തിയൊലിച്ചുവന്ന വെള്ളത്തിലേക്ക് നിലംപതിക്കുന്നതും കാണാം.
മാരകമായ മഴയും അതിശക്തമായ കൊടുങ്കാറ്റുമാണ് നേപ്പാളിലും അയല്‍രാജ്യമായ ഇന്ത്യയിലും കനത്ത നാശം വിതച്ചത്. ദുരന്തത്തില്‍ ഇന്ത്യയില്‍ ഇതുവരെ 56 പേര്‍ക്കും നേപ്പാളില്‍ 14 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. നേപ്പാളില്‍ 11 ഓളം പേരെ കാണാതായിട്ടുമുണ്ട്. വരുന്ന ദിവസങ്ങളിലും പ്രളയ സാധ്യത ശക്തമാണെന്നും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണയേക്കാള്‍ എത്രയോ ഇരട്ടി മഴയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 25 മുതല്‍ 27 വരെയുള്ള സമയത്തിനുള്ളില്‍ 66.5 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍, സാധാരണയായി ഇവിടെ ലഭിക്കാറുള്ളത് വെറും 7.6 മില്ലീമീറ്റര്‍ മാത്രമായിരുന്നുവെന്ന് ദുരിതാശ്വാസ കമ്മീഷണര്‍ വ്യക്തമാക്കി. ഇവിടെ രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ ആശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുകയും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ 56 മരണങ്ങള്‍ക്ക് പുറമേ 46 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരത്തിലധികം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകരുകയും ചെയ്തു. ദുരന്തബാധിത മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha



























