Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അയ്യപ്പന്റെ മറിമായം... കഴിഞ്ഞ വര്‍ഷം നടപ്പന്തലില്‍ ശരണം വിളിച്ച അയ്യപ്പഭക്തരെ അകത്താക്കിയപ്പോള്‍ ശബരിമല പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് അവരെ ഇറക്കി; ഭജനപാടി ഭക്തരോടൊപ്പം കൂടി; ഇത്തവണത്തെ ശാന്തമായ അന്തരീക്ഷത്തില്‍ കേന്ദ്രമന്ത്രിയായി വി. മുരളീധരന്‍ അയ്യന്റെ സന്നിധാനത്തെത്തുമ്പോള്‍

07 JANUARY 2020 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്

അയ്യപ്പന്റെ മറിമായം നേക്കണേ. കഴിഞ്ഞ വര്‍ഷത്തെ ശബരിമലയിലെ സംഘര്‍ഷം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശബരിമലയില്‍ കൂടി നിന്ന് ശരണം വിളിച്ചാല്‍ പിടിച്ച് അകത്തിടുന്ന അവസ്ഥ. നടപ്പന്തലില്‍ വേലികെട്ടി ഭക്തരെ ഒഴിപ്പിച്ചു. ഇരിക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ വെള്ളം ചീറ്റി വീഴ്ത്തി ഭക്തരെ ഓടിച്ചു. അന്ന് ബിജെപി നേതാവ് വി. മുരളീധരന്‍ എം.പി.യായിരുന്നു. അദ്ദേഹം ശബരിമലയില്‍ എത്തിയ ദിവസമാണ് ഭക്തര്‍ നടപ്പന്തലില്‍ ഇരുന്ന് ശരണം വിളിച്ചതിന് സന്നിധാനം പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഉടന്‍ മുരളീധരന്‍ ഇടപെടുകയും സന്നിധാനം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അവസാനം ഡിജിപി മുരളീധരനോട് സംസാരിച്ച് ഭക്തരെ ഇറക്കിയ ശേഷമാണ് കുത്തിയിരുപ്പ് അവസാനിപ്പിച്ചത്. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ നാമജപക്കാരോടുള്ള മുരളീധരന്റെ ഭജനയും ശ്രദ്ധ നേടി.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും പാഠം പഠിച്ചതോടെ ശബരിമല ശാന്തം. ശാന്തമായ അന്തരീക്ഷത്തില്‍ ശബരീശ സന്നിധിയില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് വി മുരളീധരന്‍. ഇപ്പോള്‍ പഴയ എം.പി.യല്ല കേന്ദ്ര മന്ത്രിയാണ്. അയ്യന്റെ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ് നിറഞ്ഞു. നിറകണ്ണുകളോടെ അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ഏറ്റവും മികച്ചതാണെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളേയും അഭിനന്ദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുളാണ് ഓരോ തവണയും സന്നിധാനത്തെത്തി മടങ്ങുമ്‌ബോള്‍ മനസില്‍ നിറയുന്നതെന്ന് അദ്ദേഹം പറഞ്ഞു .

ശബരിമലയില്‍ കേരളാ പോലീസ് സേന നടത്തുന്നത് ഏറ്റവും ശ്ലാഘനീയമായ സേവനമാണ്. എന്‍ ഡിആര്‍ എഫ് ഉള്‍പ്പടെയുള്ള സേനകള്‍ മികച്ച സേവനം നടത്തുന്നതായും വി മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്ന വിഷയത്തില്‍ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രിയുമായും, വനം വകുപ്പുമായും വിശദമായ ചര്‍ച്ച നടത്തും. തുടര്‍ന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരു രാഷ്ട്രീയ വ്യത്യാസവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരിച്ചടികളില്‍ നിന്ന് പാഠം പഠിച്ച പിണറായി സര്‍ക്കാര്‍ ഇത്തവണ അയ്യപ്പസ്വാമിയുടെ ഭക്തരോട് ഏറ്റുമുട്ടാന്‍ നിന്നില്ലെന്നും, അത് നല്ല കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ശബരിമലയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിധി പ്രഖ്യാപമാകും സുപ്രീം കോടതിയുടെ അന്തിമ വിധിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.

ശബരിമലയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിധിയായിരിക്കും ശബരിമല അന്തിമ വിധിയെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വി. മുരളീധരന്‍ പറഞ്ഞു. അയ്യപ്പഭക്തര്‍ക്ക് വേണ്ട കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കും.

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുന്നതിന് നിയമനിര്‍മാണം ആവശ്യമാണ്. അതിനാവശ്യമായ പദ്ധതി സമര്‍പ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ അതിന് തയാറായാല്‍ അനുകൂലമായ നിലപാടാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും വി മുരളീധരന്‍ വ്യക്തമാക്കി. തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി മാളികപ്പുറത്തമ്മയെയും ദര്‍ശിച്ച ശേഷമാണ് അദ്ദേഹം നിറഞ്ഞ മനസോടെ മലയിറങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (19 minutes ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (30 minutes ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (47 minutes ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (56 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (1 hour ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (2 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (3 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (9 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (9 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (10 hours ago)

Malayali Vartha Recommends