ചുരുളഴിയുമ്പോള്‍... പട്ടാപ്പകല്‍ വീടിലേക്ക് ഓടിക്കയറി പൊന്നുമോളുടെ കഴുത്തു മുറിച്ചു പിന്നീട് സ്വന്തം കഴുത്തും; തിരുവനന്തപുരം കാരക്കോണത്ത് നടന്ന കൊലപാതകങ്ങളുടെ ചുരളഴിയുന്നു; അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ... ആ നിലവിളി മുഴക്കം മാത്രം

പ്രണയത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. തിരുവനന്തപുരം കാരക്കോണത്താണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവമുണ്ടായത്. പത്തൊന്‍പതുകാരിയെ കാമുകന്‍ വീട്ടില്‍ കടന്നുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജിനു സമീപം തുറ്റിയോടാണ് നാടിനെ ഞെട്ടിച്ച സംഭവം. തുറിയോട് അപ്പുവിലാസം വീട്ടില്‍ അജിത്കുമാറിന്റെയും സീമയുടെയും മകള്‍ അമ്മു എന്ന അഷികയും വിളവംകോട് രാമവര്‍മ്മന്‍ചിറ ചെറുകുഴന്തല്‍കാല്‍ വീട്ടില്‍ മണിയുടെയും രമണിയുടെയും മകന്‍ 24 കാരന്‍ അനുവുമാണ് 24 മരിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അഷികയുടെ അപ്പൂപ്പന്‍ അപ്പുവാസു വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു അപ്പോള്‍. അപ്പൂപ്പനെ തള്ളിമാറ്റിിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടന്‍ 'അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാന്‍ പോകുന്നേ' എന്ന് അഷിക നിലവിളിച്ചു. അതിനിടയില്‍ അനു കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടര്‍ന്ന് അഷികയെ കട്ടിലില്‍ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു. അപ്പുവാസു നാട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി കതക് ചവിട്ടി തുറന്നപ്പോള്‍ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു.
വെള്ളറട പൊലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അഷിക വീട്ടില്‍ വച്ചു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്. പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയായ അഭിഷേകാണ് അഷികയുടെ സഹോദരന്‍. മനുവാണ് അനുവിന്റെ സഹോദരന്‍.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. ഇന്ന് രാവിലെ പോസ്റ്റമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വെള്ളറട പൊലീസ് കേസെടുത്തു.
അഷിക തന്നില്‍ നിന്ന് അകലാന്‍ ശ്രമിച്ചതാകാം അനുവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അനുമാമെങ്കിലും സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. പട്ടികജാതി വിഭാഗക്കാരാണെങ്കിലും ഇരുവരും രണ്ടു ജാതിയില്‍പെട്ടവരായിരുന്നു. അനുവിന്റെ കുടുംബത്തെ അപേക്ഷിച്ച് മെച്ചപ്പട്ട സാമ്പത്തിക സ്ഥിതിയിലാണ് അഷികയുടെ കുടുംബം. റുറല്‍ എസ്.പി അശോക്കുമാര്‍, ഡിവൈ.എസ്.പി അനില്‍കുമാര്‍, സി.ഐ ബിജു, എസ്.ഐ സതീഷ്ശഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ചിലരെ ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
പ്രണയവുമായി ബന്ധപ്പെട്ട് ഇന്നലെ സംസ്ഥാനത്തിന്റെ രണ്ടു ഭാഗങ്ങളിലാണ് അക്രമമുണ്ടായത്. എറണാകുളത്ത് യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദേഹമാസകലം കുത്തി പരിക്കേല്‍പ്പിച്ചു ഗുരുതരാവസ്ഥയിലാക്കി രക്ഷപ്പെട്ടു.
കാക്കനാട്ട് യുവാവ് ശരീരമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയിലായി. െബെക്കിലെത്തി പെണ്‍കുട്ടിയുടെ ദേഹമാസകലം കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട യുവാവിനായി പോലീസ് തെരച്ചില്‍ തുടരുന്നു. ഇന്നലെ െവെകിട്ട് അഞ്ചുമണിയോടെ കാക്കനാട്ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്കു സമീപത്തായിരുന്നു സംഭവം.
https://www.facebook.com/Malayalivartha


























