ഇത് കളി വേറെ ലെവല്‍... ഇറാനുമായി അമേരിക്കയുടെ ഏറ്റുമുട്ടല്‍ ശക്തമായിരിക്കുന്ന സമയത്ത് മോദിയും ട്രംപും തമ്മിലുള്ള പ്രഭാഷണം ലോകത്ത് ചര്‍ച്ചയാകുന്നു; ഇന്ത്യ യുഎസ് ബന്ധം കരുത്തില്‍ നിന്ന് കരുത്തിലേക്ക് വളര്‍ന്നതായി മോദിയും ട്രംപും

ലോകം ഒരു യുദ്ധ ഭീഷണിയിലാണ്. അമേരിക്ക ഇറാനെ ചൊടിപ്പിച്ച് സൈനിക മേധാവിയെ വധിച്ചതോടെ തിരിച്ചടിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആ ഉത്കണ്ഠയിലാണ് ലോക രാഷ്ട്രങ്ങള്‍. അതേസമയം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചര്‍ച്ചയാകുകയാണ്.
ട്രംപിനും കുടുംബത്തിനും പുതുവര്‍ഷ ആശംസകള്‍ നേരാനാണ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യ യുഎസ് ബന്ധം കരുത്തില്‍ നിന്ന് കരുത്തിലേക്ക് വളര്‍ന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിനും കുടുംബത്തിനും അമേരിക്കയിലെ ജനങ്ങള്‍ക്കും നല്ല ആരോഗ്യവും സമൃദ്ധിയും വിജയവും ഉണ്ടായിരിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ കൈവരിച്ച സുപ്രധാന പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, പരസ്പരം താത്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന 'ഹൗഡി മോദി' സംഗമ വേദിയാണ് ഇന്ത്യും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായത്. ഈ വേദിയില്‍ നരേന്ദ്ര മോദിസയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും എത്തിയത് ഇവരുടെ ബന്ധവും ശക്തമാക്കിയിരുന്നു. സമ്മേളനത്തില്‍ ട്രംപിന്റെ സാന്നിധ്യം ഇന്ത്യ യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമെന്നു നരേന്ദ്ര മോദി തന്നെ പറഞ്ഞു. ഡോണള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണയും ട്രംപ് എന്ന വാചകം മോദി ആവര്‍ത്തിച്ചു. ഇത് ട്രംപിനെ സുഖിപ്പിക്കുകയും ചെയ്തു. 2017ല്‍ താങ്കളുടെ കുടുംബത്തിന് എന്നെ പരിചയപ്പെടുത്തി. ഇന്ത്യയാകുന്ന എന്റെ കുടുംബത്തിന് താങ്കളെ പരിചയപ്പെടുത്തുന്നു മോദിയുടെ കീഴില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നു ട്രംപ് പറഞ്ഞു.
വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളോടെയാണ് ഹൗഡി മോദി നടന്നത്. അരലക്ഷത്തിലേറെ ഇന്ത്യക്കാര്‍ പങ്കെടുത്തതായിരുന്നു പരിപാടി. ചടങ്ങില്‍ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യം ആവേശം ഇരട്ടിയാക്കിയിട്ടിട്ടുണ്ട്. ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ടും ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്‌സസിലെ ഇന്ത്യന്‍ വംശജര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്.
മോദിയും ട്രംപും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമ്പോള്‍ ട്രംപിന്റെ തലയ്ക്ക് ഇറാന്‍ വിലയിട്ടിരിക്കുകയാണ്. ട്രംപിനെ വധിക്കുന്നവര്‍ക്ക് 574 കോടി രൂപ അതായത് 80 മില്യണ്‍ യുഎസ് ഡോളര്‍ ആണ് ഇറാന്‍ ഇനാം പ്രഖ്യാപിക്കുന്നത്. കാസിം സൊലേമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയുടെ തത്സമയസംപ്രേഷണത്തിനിടെയാണ്, ഇറാന്‍ ഔദ്യോഗിക ടെലിവിഷനില്‍ ഓരോ ഇറാന്‍ പൗരനും ഓരോ യുഎസ് ഡോളര്‍ വീതം സംഭാവന ചെയ്യുമെന്നും അങ്ങനെ എണ്‍പത് മില്യണ്‍ യുഎസ് ഡോളര്‍ ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ചത്. അതേസമയം ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭീഷണികളെ തള്ളിക്കളയുക കൂടിയാണ് ട്രംപ് ചെയ്യുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























