ഒരുമുഴം മുമ്പേ എറിയുന്നു... തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ഒരുമുഴം മുന്നേ എറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍; ഒക്ടോബറില്‍ നടക്കുന്ന തദ്ദേശ സ്വയഭരണ തെരഞ്ഞടുപ്പില്‍ മുഴുവന്‍ സീറ്റിലും ജയിച്ചു കയറാന്‍ പുതുതന്ത്രം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ മുഴുവന്‍ സീറ്റിലും ജയിച്ചു കയറാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി സി പി എം മാറ്റിവരയ്ക്കുന്നു.
ഇടതുപക്ഷത്തിന് അനുകൂലമായ രീതിയില്‍ വാര്‍ഡ് പുനര്‍നിര്‍ണയം നടത്താനുള്ള തീരുമാനം അതീവ രഹസ്യമായാണ് നടത്തുന്നത്. ഓരോ തദ്ദേശസ്ഥാനത്തിലും അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തിന്റെ കള്ളകളിയെ കുറിച്ച് തീരെ ബോധവാന്‍മാരല്ല.
ബിജെപിയെ തോല്‍പ്പിക്കാന്‍ ഒറ്റകെട്ടായി നീങ്ങണമെന്ന് ഇടതുപക്ഷം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. തിരുവനതപുരത്തും പാലക്കാട്ടും പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഇത്തരമൊരു സാഹചര്യം ഇനിയുണ്ടാകരുതെന്നും അതിനാല്‍ ഒറ്റകെട്ടായി നില്‍ക്കണമെന്നുമാണ് സി പി എം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി പ്രാദേശികതലത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. ഇവിടെ ചതി തുടങ്ങി
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായാണ് സി പി എം നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. ഇതിന് എ ഗ്രൂപ്പിന്റെ പിന്തുണയില്ല. ഐ ഗ്രൂപ്പ് ആകട്ടെ സര്‍ക്കാരിനും സി പി എമ്മിനുമൊപ്പമാണ്.
ബിജെപിയെ ഒരുക്കാനാണെന്ന വ്യാജേന സി പി എം നടത്തുന്ന നീക്കങ്ങളുടെ യഥാര്‍ത്ഥ വസ്തുത തിരിച്ചറിഞ്ഞത് നേതാവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളിയാണ്. എന്നാല്‍ എ ഐ ഗ്രൂപ്പുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന മുല്ലപ്പള്ളിയുടെ വാക്കുകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വില നല്‍കുന്നില്ല.
സി പി എമ്മിനെതിരെ സംസാരിക്കാന്‍ എ കെ ആന്റണിയും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ തയ്യാറല്ല. സി പി എമ്മിനെതിരെ സംസാരിക്കരുത് എന്നാണ് ഡല്‍ഹി നേതാക്കള്‍ക്ക് ഹൈക്കമാന്റില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തിന്റെ സവിശേഷ സാഹചര്യം കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൈകാര്യം ചെയ്യട്ടേ എന്നാണ് ഡല്‍ഹി നേതൃത്വത്തിന്റെ തീരുമാനം. മുല്ലപ്പള്ളിയുടെ സി പി എം വിരാധത്തിന് ഹൈക്കമാന്റ് കൂച്ചു വിലങ്ങിടാത്തത് അതുകൊണ്ടാണ്.
മുഴുവന്‍ വാര്‍ഡുകളും വിഭജിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പ്രാദേശിക സി പി എം നേതൃത്വങ്ങള്‍ തയ്യാറാക്കിയ സാധ്യതാ പട്ടികയുടെ അടിസ്ഥാനത്തിലാണ്. ഇതിനായി പഞ്ചായത്തിരാജ് നിയമവും നഗരസഭാ നിയമവും ഭേദഗതി ചെയ്യും. പൂര്‍ണ വിഭജനത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കി വരുന്നുണ്ട്. അതേസമയം വലിയ വാര്‍ഡ് വിഭജിക്കുന്നതിനോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ല. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഓര്‍ഡിനന്‍സിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്.
2011 സെന്‍സസ് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
2015 ലെ വോട്ടര്‍ പട്ടിക പുതുക്കി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2005 ല്‍ സി പി എമ്മിനായിരുന്നു മുന്‍തൂക്കം. ഇത് 2020യിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. ഇതിനെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 2019ല്‍ ലോകസഭാ തെരഞ്ഞടുപ്പില്‍ ഉപയോഗിച്ച പട്ടിക വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇത് സി പി എം സമ്മതിക്കില്ല. കാരണം 2019 ലോക സഭയില്‍ മുന്‍തൂക്കം കോണ്‍ഗ്രസിനായിരുന്നു.
ചുരുക്കത്തില്‍ ബി ജെ പി വിരോധത്തിന്റെ പേരില്‍ തന്ത്രപരമായി കോണ്‍ഗ്രസിന്റെ വയറ്റത്തടിക്കുകയാണ് സി പി എം. പാവം കോണ്‍ഗ്രസ് പൗരത്വ പ്രക്ഷോഭമാതൃകയില്‍ പിണറായിയുടെ ചിറകിനടിയില്‍ ഒളിച്ചിരിക്കുന്നു.
"
https://www.facebook.com/Malayalivartha


























