മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടറിന് നേരെ കല്ലേറ്.... പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുകയാണ്, ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് എം.ഡിക്ക് നേരെ ആക്രമണമുണ്ടായത്

മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടറിന് നേരെ കല്ലേറ്. ഇന്ന് രാവിലെ കൊച്ചി ഐ.ജി ഓഫീസിന് മുന്നില്‍ വെച്ചാണ് അലക്‌സാണ്ടറിന്റെ കാറിന് നേരെ കല്ലേറുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് എം.ഡിക്ക് നേരെ ആക്രമണമുണ്ടായത്.കഴിഞ്ഞ ദിവസം ഓഫീസിന് മുന്നില്‍ തടിച്ചു കൂടിയ സമരക്കാര്‍ ജീവനക്കാരെ അകത്തേക്ക് കയറ്റിവിട്ടിരുന്നില്ല.
ഇന്ന് ജീവനക്കാരോട് ഐ.ജി ഓഫീസ് സമീപത്ത് എത്താനും അവിടുന്ന് ഒരുമിച്ച് ഓഫീസില്‍ കയറാമെന്നുമാണ് എം.ഡി അറിയിച്ചിരുന്നത്. ഇത് പ്രകാരം ഐ.ജി ഓഫീസിന് മുന്നില്‍ എത്തിയ ജോര്‍ജ് അലക്‌സണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കാറില്‍ നിന്ന് പുറത്തിറങ്ങിയ എം.ഡിക്ക് നേരെ വീണ്ടും കല്ലേറുണ്ടായി. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ജീവനക്കാരെ ഓഫീസിലെത്തിച്ചത്.
" f
https://www.facebook.com/Malayalivartha


























