ബിഗ്‌ബോസിന്റെ ആ നിർദേശം മത്സരാർത്ഥികൾക്ക് മാത്രമല്ല സമൂഹത്തിനും ഒരു മുന്നറിയിപ്പ്; പാചക വാതകം പാഴാക്കി കളയല്ലേ

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിന്‍റെ രണ്ടാം പതിപ്പ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി തുടങ്ങി. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് രണ്ടിന്‍റെയും അവതാരകന്‍. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് ഇത് അരങ്ങേറുന്നത് . കേരളക്കരയിൽ ഏറെ പ്രേക്ഷകർ ഉള്ള ഒരു പരിപാടിയാണിത്. മത്സരാർത്ഥികളുടെ ആദ്യ ദിനമായിരുന്നു ഇന്നലെ. ബിഗ്‌ബോസ് വീട്ടിലുള്ളവർക്ക് ഒരു നിർദേശം നൽകുകയുണ്ടായി. വളരെ ചിന്തനീയമായ ഒരു സന്ദേശം. ആ വീട്ടിൽ ഉള്ളവർ എല്ലാവർക്കും പാചകത്തിനായി സിലിൻഡർ നൽകി. പാചക വാതകം വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാകൂ എന്ന നിർദേശമാണ് നൽകിയിരിക്കുന്നത് . വീട്ടികൾ ഉള്ള എല്ലാവരും കർശനമായി ആ നിർദേശം പാലിച്ചേ മതിയാകൂ. പാചക വാതകം എന്നത് വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടുന്ന വസ്തുവെന്ന കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. ഇടയായി . പാചക വാതകം പാഴാക്കരു തേ എന്ന സന്ദേശം ബിഗ്‌ബോസ് പകർന്ന് നൽകുന്നു.
ഏതായാലും സമൂഹത്തിന്റെ ഗ്യാസ് എങ്ങനെയൊക്കെ ലാഭിക്കാം എന്നൊന്ന് നോക്കാം. പാചകവാതക വിലകുതിച്ചുയരുമ്പോള്‍ എല്ലാവര്‍ക്കും വെപ്രാളമാണ് .എല്ലാ വീട്ടമ്മമാരുടെയും പ്രധാന പരാതി കൂടിയാണ് ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുവെന്നത്. പാചകം ചെയ്യുമ്ബോള്‍ കുറച്ച് ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പരാതി പരിഹരിക്കാവുന്നതാണ്. ഗ്യാസ് ലാഭിക്കാനുള്ള ഇത്തരം ചില പൊടിക്കൈകള്‍ നോക്കാം… വില ഭയന്ന് ഗ്യാസ് വേണ്ടെന്നുവയ്ക്കാനാവില്ല. അപ്പോള്‍ പിന്നെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് നോക്കേണ്ടത്. അതിനു ചെയ്യേണ്ട ചില കാര്യങ്ങളിതാ
ഗ്യാസില്‍ പാചകം ചെയ്യുമ്പോള്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുക. സമയവും ഗ്യാസും ലാഭിക്കാം.പയറുവര്‍ഗങ്ങള്‍ പാചകം ചെയ്യുമ്പോള്‍ അഞ്ച് മണിക്കൂറോളം കുതിര്‍ത്തിട്ടശേഷം പാചകം ചെയ്യുക.ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോള്‍ നോബ് സിമ്മില്‍ വെച്ചുവേണം സ്റ്റൗ കത്തിക്കുക. പരമാവധി ഉയരം കുറഞ്ഞ പാത്രത്തില്‍ പാകം ചെയ്താല്‍ ഗ്യാസ് 25% ലാഭിക്കാൻ കഴിയും. ഫ്രിഡ്ജില്‍ സൂക്ഷിച്ച ആഹാരങ്ങള്‍ തണുപ്പ് മാറിയശേഷമേ ചൂടാക്കാവൂ . ആഹാര സാധനങ്ങള്‍ എല്ലാം പാകപ്പെടുത്തുവാന്‍ തയ്യാറാക്കി വച്ചതിനുശേഷം ബര്‍ണര്‍ കത്തിയ്ക്കുക. തിള വന്നു കഴിഞ്ഞാല്‍ തീനാളം കുറയ്ക്കുക. ജ്വാല കുറഞ്ഞാലും വിഭവങ്ങള്‍ വെന്തു കൊള്ളും.കഴിയുന്നതും പാചകത്തിന് കുക്കര്‍ ഉപയോഗിക്കുക. ആഴം കുറഞ്ഞ വിസ്താരമേറിയ പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക.പാചകം ചെയ്യുമ്ബോള്‍ പാത്രത്തിന് മൂടി ഉപയോഗിക്കുക. ഗ്രീന്‍പീസ്, കടല, പരിപ്പ് എന്നി പാചകത്തിന് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുന്‍പ് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ ഇവ പെട്ടെന്ന് വെന്തു കിട്ടും.ഏതായാലും ബിഗ്‌ബോസ് വീട്ടിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു തീരുമാനമാണ് എടുത്തിരിക്കുന്നത്. അതുപോലെ സമൂഹത്തിന് ഒരു ഓർമ്മപ്പെടുത്തലും.
https://www.facebook.com/Malayalivartha


























