Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വ്യാജ ബി എസ് എൻ എൽ കണക്ഷനിൽ 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾ; വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകിയാണ് ടെലികോം വകുപ്പിനെ ചതിച്ചത്:കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവുകൾ ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മോറാണ്ടവും ആർട്ടിക്കിൾസ് ഓഫ് അസ്സോസിയേഷനും നിർമ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്  

07 JANUARY 2020 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്

വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ ബിഎസ്എൻഎൽ എഞ്ചിനീയറടക്കം 9 പ്രതികൾ വിചാരണ നേരിടുന്ന കേസിൽ പ്രതിഭാഗത്തിനു അനുകൂലമായ നിലപാട് സ്വീകരിച്ച സാക്ഷികളായ സി ഡാക് ജോയിന്റ് ഡയറക്ടർ ഭദ്രനെയും മുൻ ജൂനിയർ ടെലികോം ഓഫീസർ സിദ്ധാർത്ഥനെയും തിരുവനന്തപുരം സിബിഐ കോടതി രൂക്ഷമായി ശാസിച്ചു.

വിചാരണയിൽ തുടക്കത്തിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ ശേഷം നിർണ്ണായക ഘട്ടമെത്തുമ്പോൾ പ്രതിഭാഗം ചേർന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസ് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്നും സാക്ഷിക്കൂട്ടിൽ നിന്ന് തലയാട്ടി നിന്ന് തിരികെ പോകാമെന്ന് കരുതണ്ടായെന്ന് സാക്ഷികളെ ജഡ്ജി കെ.സനിൽകുമാർ മുന്നറിയിപ്പ് നൽകി.
രണ്ടാം പ്രതിയുടെ സ്ഥാപനമായ അൻസാരി ഹാർഡ് വെയേഴ്സ് ആൻറ് പെയിന്റ്സിൽ നിന്ന് സിബിഐ പിടിച്ചെടുത്ത് പരിശോധനയ്ക്കായി സി ഡാക്കിന് നൽകിയിരുന്നു. കമ്പ്യൂട്ടർ ഹാഷ് വാല്യു സംബന്ധിച്ച ചോദ്യത്തിന് അടിസ്ഥാന തത്വങ്ങൾക്ക് വിപരീതമായി ഭദ്രൻ മൊഴി നൽകിയതാണ് കോടതിയുടെ നീരസത്തിനിടയാക്കിയത്. പ്രോസിക്യൂഷൻ സാക്ഷിയായ ഭദ്രന് അനുകൂലമായി രംഗത്തെത്തിയ പ്രതിഭാഗം അഭിഭാഷകനായ ജോസിനെ കോടതി രൂക്ഷമായി വിമർശിച്ചു.
ഹാർഡ് ഡിസ്കിൽ കൃത്രിമം നടന്നുവെന്ന് വരുത്താൻ വിദഗ്ധ സാക്ഷികളെ പിടിച്ച് സത്യവിരുദ്ധമായി മൊഴി പറയിക്കാൻ നോക്കണ്ട. കോടതിക്ക് മൂകസാക്ഷിയായിരിക്കാനാവില്ല. നീതിന്യായ നിർവ്വഹണത്തിൽ പ്രധാന ചുമതലയുണ്ട്. സാക്ഷികളെ കൊണ്ട് എന്തും പറയിച്ച് അത് എഴുതിയെടുക്കലല്ല കോടതിയുടെ ജോലിയെന്നും കോടതി അഡ്വ.ജോസിന് മുന്നറിയിപ്പ് നൽകി. തുടർന്ന് ഭദ്രനെ സാക്ഷിക്കൂടിൽ നിന്ന് ഇറക്കി നിർത്തി.

ഏത് ഡോക്യുമെൻറിലും ഹാഷ് വാല്യു അഡീഷൻ ചെയ്താലും ഡിലീറ്റ് ചെയ്താതാലും ഹാഷ് വാല്യൂ മാറുമെന്ന അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കി വന്നിട്ട് മൊഴി നൽകിയാൽ മതിയെന്ന് പറഞ്ഞാണ് കൂട്ടിൽ നിന്ന് ഇറക്കിയത്. ഭദ്രന്റെ ക്രോസ് വിസ്താരം മാറ്റി വയ്ക്കുകയും ചെയ്തു. ഇന്നലെ തന്നെ ഭദ്രന്റെ മൊഴിയെടുക്കണമെന്ന് അഡ്വ.ജോസ് അപേക്ഷിച്ചിട്ടും കോടതി വഴങ്ങിയില്ല. സി ബി ഐ കേസുകളിൽ വിദഗ്ധ സാക്ഷികളെ പ്രതിഭാഗം സ്വാധീനിച്ച് കേസ് വിചാരണ അട്ടിമറിക്കുന്ന സ്ഥിതിയാണിപ്പോൾ ഉള്ളതെന്നും കോടതി പറഞ്ഞു.
ഔദ്യോഗിക സാക്ഷിയയ ജെ.റ്റി.ഒ. സിദ്ധാർത്ഥനെയും കോടതി രൂക്ഷമായി വിമർശിച്ചു. അവിടെയും ഇവിടെയും ചവിട്ടി നിൽക്കണ്ട. കൂറുമാറാനാണുദ്ദേശമെങ്കിൽ തുടക്കത്തിലേ ആയിക്കോളു. അരിയെത്രയെന്ന് ചോദിക്കുമ്പോൾ വേറെയാണുത്തരം. അഭ്യാസം കോടതിയിൽ കാണിക്കണ്ട. താളം കളിക്കരുത്. ആൾക്കാരെ വിഡ്ഢികളാക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. തുടർന്ന് സിദ്ധാർത്ഥൻ പ്രതിക്കൂട്ടിൽ നിന്ന ഒന്നാം പ്രതി സബ്ബ് ഡിവിഷണൽ എഞ്ചിനീയർ രഘൂത്തമൻ നായർ അടക്കമുള്ള സാക്ഷികളെ കോടതിയിൽ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി മൊഴി നൽകി.
തിരുവനന്തപുരം ഗവ: പ്രസ്സ് റോഡിലുള്ള ടെലഗ്രാഫ് ഓഫീസ് സബ്ഡിവിഷണൽ എഞ്ചിനീയർ ബി. രഘൂത്തമൻ നായർ , ബി എസ് എൻ എൽ സിം കാർഡ് അംഗീകൃത ഡീലർ ആയ ' അൻസാരി ഹാർഡ് വെയർ ' സ്ഥാപന ഉടമ എം.ഷിജു , കംപ്യൂട്ടറിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മഹേഷ് സിൻഹ , എൻ. ശ്രീകേഷ് , എസ്. മുബാറക്ക് , രേഖാ വേണുഗോപാൽ , കാർത്തിക സേതുനാഥ് , 33 ലക്ഷം രൂപയുടെ കുഴൽ ഫോൺ വിളി നടത്തിയ ഹൈദരാബാദ് സ്വദേശികളായ ജി. ജീനത്ത് , രാജേന്ദ്ര പാൽ സിംഗെന്നും രജീന്ദ്രപാൽ സിംഗെന്നും അറിയപ്പെടുന്ന രാജേന്ദ്രർ എന്നിവരാണ് കേസിൽ നിലവിലുള്ള പ്രതികൾ.
കേസിലെ മൂന്നാം പ്രതിയും ഷിജുവിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയുമായ എസ് . സിമ്മി വിചാരണക്കിടെ മരണപ്പെട്ടു. തങ്ങൾക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ തങ്ങളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിടുതൽ ഹർജികൾ സി ബി ഐ കോടതി തള്ളിയത്.
2004 ഏപ്രിൽ - ജുലൈ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഗൂഢാലോചന നടത്തി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് വ്യാജ പേരുകളിലും വ്യാജ വിലാസങ്ങളിലും 22 മൊബൈൽ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ നൽകി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോൺ വിളി നടത്തി ബിൽ അടക്കാതെ കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തി ടെലികോം വകുപ്പിനെ വഞ്ചിച്ചുവെന്നാണ് സി ബി ഐ കേസ്. കോർപ്പറേറ്റ് കമ്പനികൾക്കുള്ള ഇളവ് ലഭിക്കാനായി കമ്പനികളുടെ പേരിലുള്ള വ്യാജ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ , ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവ നിർമ്മിച്ചതായും സിബിഐ കുറ്റപത്രത്തിലുണ്ട്.
45 പേരടങ്ങുന്ന സാക്ഷിപ്പട്ടിക യോടൊപ്പം 246 രേഖകളും തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം സിബിഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (19 minutes ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (30 minutes ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (47 minutes ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (56 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (1 hour ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (2 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (3 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (9 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (9 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (10 hours ago)

Malayali Vartha Recommends