തൃശൂർ ഞാനിങ്ങെടുക്കുവാ; ട്രോളിനെ കുറിച്ച് സുരേഷ് ഗോപി

'തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം' എന്ന തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറെ ട്രോളുകൾക്കും പരിഹാസത്തിനും കാരണമായിരുന്നു. എന്നാൽ പരിഹാസങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം ഇപ്പോൾ. തന്റെ സംഭാഷണങ്ങളും വാക്കുകളും ട്രോളുകളിലൂടെയാണെങ്കിലും ആഘോഷിക്കപ്പെടുന്നതില്‍ വളരെ സന്തോഷമുണ്ടെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. താന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം മുതല്‍ അങ്ങനെയാണെന്നും ഇന്നും അതിന് മാറ്റമില്ലെന്നും സുരേഷ് ഗോപി ഒരഭിമുഖത്തില്‍ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി എന്ന പേര് ഇപ്പോഴും പ്രശസ്തമാണ്. അതുപോലെ കമ്മീഷണറിലെ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സംഭാഷണവും. അതുപോലെ ഐ എന്ന സിനിമയിലെ അതുക്കും മേലേയും പ്രശസ്തമായി. അതുപോലെ തന്നെയാണ് തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന വാചകവും. വളരെ സന്തോഷം നല്‍കുന്ന കാര്യമാണിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. അന്ന് നടത്തിയ പ്രചാരണ പ്രസംഗത്തിലായിരുന്നു ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ എനിക്ക് വേണം’ എന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി പരാജയപ്പെട്ടുവെങ്കിലും ഈ ഡയലോഗിന് വലിയ രീതിയിലുള്ള പ്രചാരണം തന്നെ ഉണ്ടായി.
https://www.facebook.com/Malayalivartha


























